െഎ.എം.എ നിക്ഷേപ തട്ടിപ്പ്: മുൻ മന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
text_fieldsറോഷൻ ബെയ്ഗ്
ബംഗളൂരു: െഎ.എം.എ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ് ഖാൻ, മുൻ മന്ത്രി റോഷൻ ബെയ്ഗ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ ആറു മുതൽ ആരംഭിച്ച റെയ്ഡിൽ 100 ഒാളം ഇ.ഡി ഉദ്യോഗസ്ഥർ പെങ്കടുത്തു.
റോഷൻ ബെയ്ഗിെൻറ ശിവാജി നഗറിലെ രണ്ട് വീടുകളടക്കം ആറ് കേന്ദ്രങ്ങളിലും സമീർ അഹമ്മദ് ഖാെൻറ ചാമരാജ് പേട്ടിലെ വീട്, അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള നാഷനൽ ട്രാവൽസ് ഒാഫിസ്, മറ്റു സ്വത്തുക്കൾ എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. ഹലാൽ നിക്ഷേപത്തിെൻറ പേരിൽ പതിനായിരക്കണക്കിന് പേരിൽനിന്ന് 4000 കോടി രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ െഎ.എം.എ ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ നേരത്തേ അറസ്റ്റിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

