Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എം.എ നിക്ഷേപ...

​െഎ.എം.എ നിക്ഷേപ തട്ടിപ്പ് കേസ്: റോഷൻ ബേയ്ഗ് അറസ്​റ്റിൽ

text_fields
bookmark_border
​െഎ.എം.എ നിക്ഷേപ തട്ടിപ്പ് കേസ്: റോഷൻ ബേയ്ഗ് അറസ്​റ്റിൽ
cancel

ബം​ഗ​ളൂ​രു: ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ കോ​ണ്‍ഗ്ര​സ് മ​ന്ത്രി റോ​ഷ​ന്‍ ബേ​യ്ഗി​നെ സി.​ബി.​ഐ അ​റ​സ്​​റ്റു ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സി.​ബി.​ഐ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കി​ട്ടോ​ടെ അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ൻ ശി​വാ​ജി ന​ഗ​ർ എം.​എ​ൽ.​എ കൂ​ടി​യാ​യ റോ​ഷ​ൻ ബേ​യ്ഗി​നെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. 4,000 കോ​ടി​യു​ടെ ഐ.​എം.​എ (ഐ ​മോ​ണി​റ്റ​റി അ​ഡ്വൈ​സ​റി) നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്​​റ്റി​ലാ​കു​ന്ന ആ​ദ്യ രാ​ഷ്​​​ട്രീ​യ നേ​താ​വാ​ണ് റോ​ഷ​ൻ ബേ​യ്ഗ്.

സ​ഖ്യ​സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ത നീ​ക്കം ന​ട​ത്തി​യ​തി​ന് ഇ​ദ്ദേ​ഹം അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു. തെ​ളി​വാ​യി ല​ഭി​ച്ച രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്ന് സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നി​ക്ഷേ​പ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന സ​മ​യ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് മ​ന്‍സൂ​ര്‍ ഖാ​നെ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്നും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് റോ​ഷ​ന്‍ ബേ​യ്ഗി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം. 2019 ജൂ​ണി​ൽ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

30,000ത്തി​ല​ധി​കം നി​ക്ഷേ​പ​ക​രാ​ണ് ത​ട്ടി​പ്പ​നി​ര​യാ​യ​ത്. റോ​ഷ​ന്‍ ബെ​യ്ഗ് ത‍െൻറ കൈ​യി​ല്‍ നി​ന്ന് 400 കോ​ടി വാ​ങ്ങി വ​ഞ്ചി​ച്ച​താ​യി മു​ഹ​മ്മ​ദ് മ​ന്‍സൂ​ര്‍ ഖാ​ന്‍ ഒ​ളി​വി​ല്‍ പോ​കു​ന്ന​തി​നു മു​മ്പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സിെൻറ പ​രാ​ജ​യ​ത്തി​ന് കെ.​സി വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ച്ചതിന്​ റോ​ഷ​ൻ ബേ​യ്ഗി​നെ 2019 ജൂ​ണി​ൽ കോ​ൺ​ഗ്ര​സ്​ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ബി.​ജെ.​പി​യി​ലേ​ക്ക് കൂ​റു​മാ​റാ​ൻ ശ്ര​മി​ച്ച അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട എം.​എ​ൽ.​എ​മാ​രി​ൽ റോ​ഷ​ൻ ബേ​യ്ഗും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ബി.​ജെ.​പി​യി​ലേ​ക്ക് പോ​കു​മെ​ന്നു​റ​പ്പാ​യെ​ങ്കി​ലും ഐ.​എം.​എ ത​ട്ടി​പ്പ് കേ​സി​ലെ ആ​രോ​പ​ണം വി​ല​ങ്ങു​ത​ടി​യാ​യി. നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ഇ​തു​വ​രെ 25 പേ​ർ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investment fraud caseIMA investment fraud
News Summary - IMA investment fraud case: Roshan Baig arrested
Next Story