Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാചകനല്ല, പോരാളി;...

യാചകനല്ല, പോരാളി; കോൺഗ്രസ്​-ബി.ജെ.പി ഇതര മുന്നണിയുണ്ടാക്കും - കെ.സി.ആർ

text_fields
bookmark_border
യാചകനല്ല, പോരാളി; കോൺഗ്രസ്​-ബി.ജെ.പി ഇതര മുന്നണിയുണ്ടാക്കും - കെ.സി.ആർ
cancel

ഹൈദരാബാദ്​: കോൺഗ്രസും ബി.ജെ.പിയുമില്ലാത്ത മുന്നണി രൂപീകരിച്ച്​ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇന്ത്യക്ക്​ മാറ്റം ആവശ്യമാണ്​. അതി​​​െൻറ തുടക്കം ഹൈദരാബാദിൽ നിന്നാക​െട്ട എന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്ന്​ ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയാകണമെന്ന ഉദ്ദേശ്യത്തോടെയല്ല ഇതെല്ലാം ​െചയ്യുന്നത്​. രാജ്യത്ത്​ മാറ്റം വരണമെന്ന്​ ആഗ്രഹിച്ചിട്ടാണ്​. ഞാൻ പോരാളിയാണ്​, യാചകനല്ല. ഇന്ത്യൻ രാഷ്​ട്രീയത്തിൽ മാറ്റം വരണമെന്ന്​ ആഗ്രഹിക്കുന്നു. അതിനായി ഏറ്റവും നന്നായി പ്രവർത്തിക്കും - കെ.സി.ആർ വ്യക്​തമാക്കി.

കോൺഗ്രസും ബി.ജെ.പിയും ഏറ്റവും മോശമായ പാർട്ടികളാണ്​. ഇരുവരും അധികാര കേന്ദ്രീകരണത്തിനാണ്​ ശ്രമിക്കുന്നത്​. ചെയ്യേണ്ടതൊന്നും അവർ ​െചയ്യുന്നില്ല. ഇവരുമായി ഒരു സഖ്യവുമില്ല. രാജ്യ​െത്ത ജനങ്ങളുമായാണ്​ തങ്ങൾ സഖ്യം ചേരുക​െയന്നും കെ.സി.ആർ പറഞ്ഞു.

അതേസമയം, തെലങ്കാനയിലെ വികസനം പറഞ്ഞ്​ തെര​െഞ്ഞടുപ്പിനെ നേരിടാൻ ആത്​മവിശ്വാസമില്ലാത്തതുകൊണ്ടാണ്​ കെ.സി.ആർ ബി.ജെ.പിക്കെതിരെ തിരിയുന്നതും മറ്റു പാർട്ടിക​െള കൂട്ടുപിടിക്കുന്നതും എന്ന്​ ബി.ജെ.പി പരിഹസിച്ചു. തെലങ്കാന രാഷ്​ട്ര സമിതി ബി.ജെ.പിയുടെ ബി ടീമാ​െണന്ന്​ കോൺഗ്രസും ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTRSmalayalam newsK Chandrasekhara RaoBJPBJP
News Summary - "I'm A Warrior, Not A Beggar": Telangana's KCR - India news
Next Story