ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ട് -പ്രജ്ഞ സിങ് ഠാക്കൂർ
text_fieldsന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ടെന്ന് മാലേഗാവ് സ്ഫോടന കേസ് പ്രതിയും ബി.ജെ.പി സ്ഥാനാർഥിയ ുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രജ്ഞയുടെ വിവാദ പരാമർശം.
ബാബറി മസ് ജിദ് തകർത്തതിൽ എന്തിന് പശ്ചാത്തപിക്കണമെന്ന് അവർ ചോദിച്ചു. രാമക്ഷേത്രം നിർമിക്കുന്നതിന് മുമ്പായി ചില അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുകയാണ് നമ്മൾ ചെയ്തത്. ബാബറി മസ്ജിദ് തകർത്തത് രാജ്യത്തിൻെറ ആത്മാഭിമാനം ഉയർത്തിയെന്നും അവിടെ വലിയൊരു രാമക്ഷേത്രം നിർമിക്കുമെന്നും പ്രജ്ഞ സിങ് വ്യക്തമാക്കി.
കോൺഗ്രസ് ഭരിച്ച 70 വർഷവും രാജ്യത്തെ അമ്പലങ്ങൾ സുരക്ഷിതമായിരുന്നില്ല. ഈ രാജ്യത്തല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുക. പൊതുജനം തനിക്കൊപ്പമാണ്. തൻെറ സ്ഥാനാർഥിത്വം എല്ലാവരെയും ഉത്തേജിപ്പിച്ചിട്ടുണ്ട്. താൻ സ്ഥാനാർഥിയായതോടെ ആത്മവിശ്വാസം ഇരട്ടിച്ചതായി ജനങ്ങൾ പറയുന്നതായും പ്രജ്ഞസിങ് വ്യക്തമാക്കി.
നേരത്തെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ദ്കർക്കരക്കെതിരെയും വിവാദ പ്രസ്താവനയുമായി പ്രജ്ഞസിങ് രംഗത്തെത്തിയിരുന്നു. തൻെറ ശാപം മൂലമാണ് കർക്കരെ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രജ്ഞയുടെ വിവാദ പരാമർശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
