Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ കക്കൂസുകളുടെ കാവൽക്കാരൻ- മോദി

text_fields
bookmark_border
ഞാൻ കക്കൂസുകളുടെ കാവൽക്കാരൻ- മോദി
cancel

വാർധ: രാജ്യത്തെ കക്കൂസുകളുടെ കാവൽക്കാരനാണ് (ടോയിലറ്റ് ചൗക്കിദാർ) താനെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ ്രമോദി. മഹാരാഷ്ട്രയിലെ വാർധയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോയിലറ്റ് ചൗക്കിദാർ എന് ന് സ്വയം വിശേഷിപ്പിച്ച മോദി തനിക്ക് രാജ്യത്തെ സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാനായെന്നും വ്യക്തമാക്കി.

ഞാൻ ശൗചാലയങ്ങളുടെ ചൗകീദാറാണ്. എനിക്ക് അതിൽ അഭിമാനമുണ്ട്.കക്കൂസുകളുടെ കാവൽക്കാരൻ എന്ന നിലയിൽ കോടിക്കണക്കിന് ഹിന്ദുസ്ഥാനി വനിതകളുടെ അഭിമാനം ഞാൻ സംരക്ഷിക്കുന്നു-മോദി പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് തന്നെ 'ടോയ്ലറ്റ് ചൗക്കിദാർ ' എന്ന് വിളിച്ചിരുന്നു. ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതല്ലേ അത്തരം അഭിപ്രായങ്ങളെന്ന് മോദി ചോദിച്ചു. നിങ്ങളുടെ പരിഹാസം എനിക്ക് അലങ്കാരമാണ്- മോദി തുറന്നടിച്ചു.

മഹാരാഷ്ട്രയിലെ റാലിയിൽ പ്രധാനമന്ത്രി കോൺഗ്രസിനെയും എൻ.സി.പിയെയും കുറ്റപ്പെടുത്തി. എൻ.സി.പി നേതാവ് ശരദ്പവാർ ഒരു കർഷകനായിരുന്നു. ഇപ്പോൾ പവാർ മഹാരാഷ്ട്രയിലെ കർഷകരെയെല്ലാം മറന്നെന്നും മോദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I'm chowkidar of toilets: PM Modi
Next Story