ഞാൻ മുഖ്യമന്ത്രിയാണ്, അങ്ങനെ ഒളിച്ചോടുമോ? അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരാകാൻ ഹേമന്ത് സോറൻ
text_fieldsറാഞ്ചി: കൽക്കരി ഖനനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ തന്നെ പ്രതി ചേർത്തത് ഝാർഖണ്ഡിലെ മുക്തി-മോർച്ച സർക്കാരിനെ അസ്ഥിരമാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ക്വാറിക്ക് ലൈസൻസ് നൽകിയതിന്റെ പേരിൽ അയോഗ്യത ഭീഷണി നേരിട്ടിരുന്നു സോറൻ.
തനിക്കെതിരൊയ കേസ് കെട്ടിച്ചമച്ചതാണെന്നും സോറൻ ആരോപിച്ചു. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ മുഴുവൻ ലക്ഷ്യമിട്ടിരിക്കയാണ് കേന്ദ്രസർക്കാർ. ''മുഖ്യമന്ത്രി എന്ന നിലയിൽ ഭരണഘടന പദവിയാണ് ഞാൻ വഹിക്കുന്നത്. ഇത്തരത്തിൽ അന്വേഷണം നടക്കുമ്പോൾ, ഇ.ഡി ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോൾ, ഞാൻ ഈ രാജ്യത്തുനിന്ന് പലായനം ചെയ്യുമെന്നാണ് അവർ കരുതിയത്. ഇത്തരത്തിൽ രാജ്യംവിട്ട നിരവധി ബിസിനസുകാരുണ്ടല്ലോ.അവരെയല്ലാതെ മറ്റാരെയും എനിക്ക് ഓർമവരുന്നില്ല. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനും ഇത്തരത്തിൽ ഒളിച്ചോടില്ല''-ഇ.ഡി ഓഫിസിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അനുയായികളെ അഭിസംബോധന ചെയ്ത് ഹേമന്ത് സോറൻ പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ ജെ.എം.എം കോൺഗ്രസ് വിജയിച്ചതുമുതൽ തന്റെ സ്ഥാനം തെറുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ടുപേരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

