തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് അറിവുണ്ടായിരുെന്നന്ന് വ്യക്തമാകുന്നു. ഉദ്യോഗസ്ഥര്‍ അനധികൃതമായി വിദേശ പ്രതിനിധികളുമായി ബന്ധപ്പെടുന്നത് വിലക്കി 2019ല്‍ ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. യു.എ.ഇ എംബസി പ്രതിനിധികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെട്ടതായും സര്‍ക്കുലറില്‍ പറയുന്നു.
2019 നവംബര്‍ 20ന് വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടാണ് ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ കൂടെ നിർദേശപ്രകാരമാണ് അന്ന് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദേശ പ്രതിനിധികളുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം സംസ്ഥാനത്തിെൻറ താൽപര്യത്തിന് വിരുദ്ധവും പൊതുവായ നയത്തിന് വിരുദ്ധമായ സമീപനവുമാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താല്പര്യങ്ങള്ക്കും നിലവിലുള്ള നയങ്ങള്‍ക്കും വിരുദ്ധമാണെന്നും സർക്കുലറിൽ സൂചിപ്പിച്ചു.
ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറും മന്ത്രി കെ.ടി. ജലീലും സി ആപ്റ്റിലെ ഉദ്യോഗസ്ഥരും നിരവധി തവണ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത്.