ആഢംബര കാറുകൾ, കിലോ കണക്കിന് സ്വർണം, 17 ടൺ തേൻ; വിരമിച്ച പി.ഡബ്ല്യു.ഡി എൻജിനീയറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത്
text_fieldsഭോപ്പാൽ: വിരമിച്ച പി.ഡബ്ല്യു.ഡി എൻജിനീയറുടെ വീട്ടിൽ ലോകായുക്ത റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. അടുത്തിടെ സംസ്ഥാനത്ത് നടന്നതിൽ ഏറ്റവും വലയ അഴിമതിയാണിത്. 3 കോടിയലധികം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അതേ സമയം ഫാം ഹൗസിൽ നിന്ന് 17 ടൺ തേനാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ മണിപുരം കോളനിയിൽ നടന്ന് റെയ്ഡിൽ 8 ലക്ഷത്തിലധികം രൂപയും, 50 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളും കണ്ടെടുത്തു. മെഹ്റയുടെ രണ്ടാമത്തെ വസതിയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വത്ത് കണ്ടെടുത്തത്. 26 ലക്ഷം പണമായും, 2.6 കിലേോ സ്വർണവും, 5 കിലോയിലധികം സ്വർണവുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
ഇതിനൊക്കെ പുറമെ 6 ട്രാക്ടറുകൾ, നിർമാണത്തിലിരിക്കുന്ന 32 കോട്ടേജുകൾ, നിർമാണം പൂർത്തിയാക്കിയ കോട്ടേജുകൾ, മത്സ്യ കൃഷി ചെയ്യുന്ന സ്വകാര്യ കുളം എന്നിങ്ങനെ കോടികളുടെ അനധികൃതസ്വത്തും റെയ്ഡിൽ കണടെടുത്തു. മെഹറയുടെ ബിസിനസ് പങ്കാളിയായ കെ.ടി ഇൻഡസ്ട്രീസിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ഫോറൻസിക് പരിശോധനക്കായി കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

