വിജയ് സേതുപതി ചിത്രത്തിൽ നിന്നും ഒഴിവാക്കി; പരാതിയുമായി ഇളയരാജ
text_fieldsവിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രത്തിൽനിന്നും അറിയിക്കാതെ ഒഴിവാക്കിയതിനെതിരെ പരാതിയുമായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂനിയനില്‍ പരാതി നല്‍കി. ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല.
തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു. ചിത്രത്തിന്‍റെ പുതിയ ട്രെയ്‌ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്‍റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്‍റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു. തനിക്കിത് അപമാനമാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

