Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
IIT Student Arrested For Posting Morphed Pics Of Young Girls
cancel
Homechevron_rightNewschevron_rightIndiachevron_rightഅധ്യാപകരുടെയും...

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഐ.ഐ.ടി വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്​ത സ്​കൂളിലെ അധ്യാപകരുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ​സമൂഹമാധ്യമങ്ങളിൽ പ​ങ്കുവെച്ച ഐ.ഐ.ടി വിദ്യാർഥി അറസ്​റ്റിൽ. 19കാരനായ പട്​ന സ്വദേശി മഹാവീർ ആണ്​ അറസ്റ്റിലായത്​.

ഐ.ഐ.ടി ഖരക്​പൂരിലെ ബി.ടെക്​ വിദ്യാർഥിയാണ്​ മഹാവീർ. ബിഹാറിൽനിന്ന്​ വ്യാഴാഴ്ചയാണ്​ മഹാവീറിനെ പിടികൂടിയത്​. വടക്കൻ ഡൽഹിയിലെ സ്​കൂളി​ലെ 50ഓളം വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

പെൺകുട്ടികളുമായി വാട്​സ്​ആപിൽ ബന്ധപ്പെടാൻ ആപ്പുകൾ വഴി വ്യജ കോളർ ഐ.ഡികളും വിർച്വൽ നമ്പറുകളും സൃഷ്​ടിച്ചായിരുന്നു ഇയാളുടെ നീക്കം​. കൂടാതെ ശബ്​ദം മാറ്റുന്നതിനായി മറ്റു ആപ്പുകളും ഉപയോഗിച്ചിരുന്നു.

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ്​ ചെയ്​തശേഷം അവരുടെ പേരിലുണ്ടാക്കിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്​ വഴിയാണ്​ ഇയാൾ ചിത്രങ്ങൾ പോസ്റ്റ്​ ചെയ്​തിരുന്നത്​. സ്​കൂൾ അധികൃതരുടെ പരാതി ലഭിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിൽ പിന്തുടർന്ന ശേഷം വാട്​സ്​ആപിലൂടെ ബന്ധപ്പെടും. അധ്യാപകരെ വിവിധ അന്താരഷ്​ട്ര നമ്പറുകളിൽനിന്ന്​ വിളിക്കുകയും അപമാനിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു.

കൂടാതെ ഓൺലൈൻ ക്ലാസുകൾക്കായി വാട്​സ്​ആപ്​ ​ഗ്രൂപ്പുകളുണ്ടാക്കുകയും സ്​കൂളിലെ ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറുകയും ചെയ്​തിരുന്നു. പ്രതിക്കെതിരെ പോക്​സോ, ഐ.ടി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT StudentPolice ArrestMorph
News Summary - IIT Student Arrested For Posting Morphed Pics Of Young Girls
Next Story