Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേയ്​ മധ്യത്തോടെ...

മേയ്​ മധ്യത്തോടെ കോവിഡ്​ രണ്ടാം തരംഗം ഏറ്റവും ഉന്നതിയിൽ എത്തുമെന്ന്​ ശാസ്​ത്രജ്ഞർ

text_fields
bookmark_border
മേയ്​ മധ്യത്തോടെ കോവിഡ്​ രണ്ടാം തരംഗം   ഏറ്റവും ഉന്നതിയിൽ എത്തുമെന്ന്​ ശാസ്​ത്രജ്ഞർ
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ മുന്നിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ രാജ്യം. ഓക്​സിജൻ ക്ഷാമം മൂലം പല സംസ്​ഥാനങ്ങളും വൻദുരന്തം മുന്നിൽ കണ്ട്​ നിൽക്കുകയാണ്​. ഇന്ത്യയിൽ രണ്ടാം തരംഗം മേയ്​ പകുതിയോടെ അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന്​ ഐ.ഐ.ടി കാൺപൂരിലെയും ഹൈദരാബാദിലെയും ശാസ്​ത്രജ്ഞർ അഭിപ്രായപ്പെട്ടു. ​

ഐ.ഐ.ടിയുടെ മാത്തമറ്റിക്കൽ മൊഡ്യൂൾ പ്രകാരം മെയ്​ 11-15 കാലയളവിൽ 33 മുതൽ 35 ലക്ഷം വരെയാളുകൾ കോവിഡ് ബാധിച്ച്​​ ചികിത്സയിലുണ്ടാകും. വെള്ളിയാഴ്ച 3.32 ലക്ഷം ആളുകൾക്കാണ് രാജ്യത്ത്​​ രോഗം ബാധിച്ചത്​. 2263 പേർ മരിച്ചപ്പോൾ 2.28 ലക്ഷം പേരാണ്​ ചികിത്സയിലുള്ളത്​.

മേയ്​ പകുതിയോട്​ അടുക്കുന്നതോടെ ആക്​ടീവ്​ കേസുകളുടെ എണ്ണം 10 ലക്ഷം കൂടി ഉയരുമെന്നാണ്​ കാൺപൂർ, ഹൈദരാബാദ്​ ഐ.ഐ.ടികളുടെ സൂത്ര മോഡൽ (Susceptible, Undetected, Tested (positive), and Removed Approach) പ്രകാരം പ്രവചിക്കുന്നത്​. ഡൽഹി, ഹരിയാന, രാജസ്​ഥാൻ, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിലെ സ്​ഥിതി ​ഏപ്രിൽ 25-30 കാലയളവിൽ രൂക്ഷമാകുമെന്ന്​ ശാസ്​ത്രജ്ഞർ അഭിപ്രായപ്പെട്ടു.

നേരത്തെ മാത്തമറ്റിക്കൽ മോഡലിങ്​ പ്രകാരം ഏപ്രിൽ 15ഓടെ രാജ്യ​ത്ത്​ കോവിഡ്​ബാധ ഏറ്റവും ഉയരത്തിൽ എത്തുമെന്ന്​ പ്രവചിച്ചിരുന്നുവെങ്കിലും സത്യമായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iit kanpur​Covid 19covid second wave
News Summary - IIT Scientists Predict COVID-19 Second Wave In India May Peak
Next Story