Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൺപൂർ ​ഐ.ഐ.ടിയിൽ...

കാൺപൂർ ​ഐ.ഐ.ടിയിൽ പാക്​ കവിയുടെ കവിത ചൊല്ലി; വിദ്യാർഥികൾക്കെതിരെ അന്വേഷണം

text_fields
bookmark_border
IIT-Kanpur
cancel

ലഖ്​നോ: പാക്​ കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത കാൺപൂർ ​ഐ.ഐ.ടി വിദ്യാർഥികൾ ചൊല്ലിയ സംഭവത്തിൽ അന്വേഷണം. ഇതിനായി ആറംഗ അന്വേഷണ കമ്മറ്റിക്ക് ഐ.ഐ.ടി ​രൂപം നൽകിയിട്ടുണ്ട്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ വിദ്യാർഥിക ൾ നടത്തിയ ചെറുത്തു നിൽപ്പിന്​ ഐക്യദാർഢ്യമായാണ്​ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ‘ഹം ദേഖേ​ം​േഗ’ എന്നു തുടങ്ങുന്ന കവി ത വിദ്യാർഥികൾ ചൊല്ലിയത്​.

ഒരു ഐ.ഐ.ടി വിദ്യാർഥി ‘ഹം ദേഖേംഗേ’ എന്ന കവിത ചൊല്ലി. ഇതിനെതിരെ താത്​ക്കാലിക അധ്യാപകനായ ഡോ. വശിമന്ദ്​ ശർമയും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ ​16 പേർ ചേർന്ന്​ ഐ.ഐ.ടി ഡയറക്​ടർക്ക്​ പരാതി നൽകുകയായിരുന്നു. കവിതയിലെ ചില വാക്കുകൾ ഹൈന്ദവ വികാരം വ്രണപ്പെടുത്തുമെന്ന്​ സൂചിപ്പിച്ചായിരുന്നു പരാതി -ഐ.ഐ.ടി ഡെപ്യൂട്ടി ഡയറക്​ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു.

അന്വേഷണത്തി​​​​െൻറ ഭാഗമായി ചില വിദ്യാർഥികളെ ചോദ്യം ചെയ്​തിട്ടുണ്ടെന്നും മറ്റു ചില വിദ്യാർഥികളെ അവധി കഴിഞ്ഞ്​ തിരിച്ചെത്തുന്ന മുറക്ക്​ ചോദ്യം ചെയ്യുമെന്നും അഗർവാൾ അറിയിച്ചു.

അതേസമയം, കാൺപൂർ ഐ.ഐ.ടിയുടെ പ്രവർത്തിക്കെതിരെ ജാവേദ്​ അക്​തർ രംഗത്തെത്തി. ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത ഹിന്ദു വിരുദ്ധമെന്ന്​ ആരോപിച്ച്​ വിദ്യാർഥികൾശക്കതിരെ അ​ന്വേഷണം നടത്തുന്നതിനെ ബുദ്ധിശൂന്യതയെന്നും തമാശയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഗൗരവമായി ഈ വിഷയത്തിൽ അഭിപ്രായം പറയുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫൈസ് അഹമ്മദ് ഫൈസ്​ ജീവിതത്തി​​​​െൻറ പകുതിയും ജീവിച്ചത്​ ഇന്ത്യക്ക്​ പുറത്താണ്​. പാക്​ വിരുദ്ധനെന്നാണ്​ അദ്ദേഹത്തെ അവിടെ വിളിക്കുന്നത്​. സിയ ഉൽ ഹഖിന്‍റെ വർഗീയ മൗലികവാദ സർക്കാറിനെതിരെ എഴുതിയതായിരുന്നു അദ്ദേഹത്തിന്‍റെ ‘ഹം ദേഖേ​ം​േഗ’ എന്നും ജാവേദ്​ അക്​തർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iit kanpurCAA protestFaiz ahammed faiz
News Summary - IIT-Kanpur launches inquiry into students reciting Faiz poem in solidarity with Jamia -india news
Next Story