Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഐ.ടി ബോംബെ വിദ്യാർഥിയുടെ മരണം: മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്

text_fields
bookmark_border
parents protest
cancel

മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാർഥി സാഹിൽ വാകോഡിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്. സെപ്റ്റംബർ 18ന് മരിച്ച 22കാരനായ സാഹിലിന്റെ മാതാപിതാക്കളായ രവീന്ദ്ര വാകോഡെയും സോണാലി വാകോഡെയുമാണ് നിരാഹാര സമരം നടത്താൻ ഒരുങ്ങുന്നത്.

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. ഐ.ഐ.ടി കാമ്പസിന് പുറത്ത് പ്രതിഷേധം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ മുംബൈ ​പൊലീസുമായി നടത്തിയ ചർച്ചകളെ തുടർന്ന് ആസാദ് മൈതാനിയിൽ സമരം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായിരുന്ന സാഹിൽ സെപ്റ്റംബർ 18നാണ് മരിച്ചത്. അതേദിവസം മിഡ് സെമസ്റ്റർ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പരീക്ഷാഹാളിൽ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. സാഹിലിന് ക്യാമ്പസിൽ ജാതിവിവേചനവും പീഡനവും നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു.

സെപ്റ്റംബർ 19ന് വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് സാഹിലിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയിൽ പ്രഫസർ സൂര്യനാരായണ ഡൂല്ലയെ ഉൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സാഹിലിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധത്തെ തുടർന്ന് ഐ.ഐ.ടി ബോംബെ സൂര്യനാരായണ ഡൂല്ലയെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡീൻ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IT Bombay Students Parents to Begin Hunger Strike at Mumbais Azad Maidan
Next Story