ഐ.ഐ.ടി ബോംബെ ഏറ്റവും മികച്ച സർവകലാശാല
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഐ.ഐ.ടി ബോംബെ. ലോക റാങ്കിങ്ങിൽ സ്ഥാപനം കഴിഞ്ഞ വർഷത്തെ 149ാം റാങ്കിൽനിന്ന് 118ാം സ്ഥാനത്തേക്ക് ഉയർന്നു. ക്യു.എസ് ലോക സർവകലാശാല റാങ്കിങ്ങിലാണ് ഐ.ഐ.ടി ബോംബെ മികച്ച പ്രകടനം കാഴ്ചവെച്ചത്. ലോക പട്ടികയിൽ 150ാം റാങ്ക് നേടിയ ഐ.ഐ.ടി ഡൽഹിയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയിൽനിന്നുള്ള 46 സർവകലാശാലകളാണ് പട്ടികയിലുള്ളത്. 641 മുതൽ 650 വരെയുള്ള റാങ്ക് പട്ടികയിൽ ഇടംനേടി സിംബയോസിസ് ഇൻറർനാഷനൽ സർവകലാശാല (ഡീംഡ്) അരങ്ങേറ്റം കുറിച്ചു.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി), ഐ.ഐ.ടി ഖരഗ്പൂർ, ഐ.ഐ.ടി മദ്രാസ് എന്നിവ 200 മുതൽ 300 വരെയുള്ള പട്ടികയിലുണ്ട്.

