Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിജിയെ...

ഗാന്ധിജിയെ പാകിസ്​താ​െൻറ രാഷ്​ട്രപിതാവെന്ന വിളിച്ച മുൻ ബി.ജെ.പി നേതാവിന്​ ഐ.ഐ.എം.സിയിൽ പ്രൊഫസറായി നിയമനം

text_fields
bookmark_border
ഗാന്ധിജിയെ പാകിസ്​താ​െൻറ രാഷ്​ട്രപിതാവെന്ന വിളിച്ച മുൻ ബി.ജെ.പി നേതാവിന്​ ഐ.ഐ.എം.സിയിൽ പ്രൊഫസറായി നിയമനം
cancel

ഭോപ്പാൽ: മഹാത്​മ ഗാന്ധിയെ പാകിസ്​താ​െൻറ രാഷ്​ട്ര പിതാവെന്ന്​ വിളിച്ച മുൻ ബി.ജെ.പി മീഡിയ സെൽ തലവൻ അനിൽ കുമാർ സൗമിത്രക്ക്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാസ്​ കമ്യൂണിക്കേഷനിൽ പ്രൊഫസറായി നിയമനം. 2019ൽ അനിൽ കുമാറിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. ഗാന്ധിജിക്കെതിരായ സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളിലായിരുന്നു നടപടി. ഇന്ത്യൻ എക്​സ്​പ്രസ്​ ദിനപത്രമാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

60ഓളം പേരെ അഭിമുഖം നടത്തിയതിൽ നിന്നാണ്​​ സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തിരിക്കുന്നത്​. ഒക്​ടോബർ 20ന്​ ഐ.ഐ.എം.സി അദ്ദേഹത്തിന്​ ഓഫർ ലെറ്റർ കൈമാറി. സെപ്​റ്റംബർ ആദ്യവാരമായിരുന്നു അഭിമുഖം. അതേസമയം, നിയമനത്തെ കുറിച്ച്​ പ്രതികരിക്കാൻ സൗമിത്ര തയാറായിട്ടില്ല. ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ഐ.ഐ.എം.സി ഡയറക്​ടറുടെ പ്രതികരണം.

മഹാത്​മ ഗാന്ധി രാഷ്​ട്രത്തി​െൻറ പിതാവാണെന്നും എന്നാൽ അത്​ പാകിസ്​ത​ാേൻറതാണെന്നുമായിരുന്നു സൗമിത്രയുടെ വിവാദ പരാമർശം. രാജ്യത്തിന്​ കോടിക്കണക്കിന്​ പുത്രൻമാരുണ്ട്​. അതിൽ ചിലർ ശ്രേഷ്​ഠൻമാരായിരിക്കും അല്ലാത്തവരുമുണ്ടെന്നും സൗമിത്ര ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. തുടർന്നാണ്​ സൗമിത്രയെ ബി.ജെ.പി പുറത്താക്കിയത്​. 2013ലും പാർട്ടി ഇയാളെ പുറത്താക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പുരോഹിതർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച്​ പാർട്ടി മുഖപത്രത്തിൽ ലേഖനം എഴുതിയതിനായിരുന്നു അന്ന്​ നടപടിയെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIMCAnil Kumar Saumitra
News Summary - IIMC’s new prof was sacked by BJP for calling Mahatma ‘father of Pakistan’
Next Story