Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഐ.എം-ഇന്ദോർ വിദ്യാർഥിക്ക് 1.14 കോടി രൂപ വാർഷിക ശമ്പളം!
text_fieldsbookmark_border
ഇന്ദോർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-ഇന്ദോറിലെ വിദ്യാർഥിക്ക് ലഭിച്ചത് 1.14 കോടി രൂപയുടെ അമ്പരപ്പിക്കുന്ന വാർഷിക ശമ്പള പാക്കേജ്. ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ സെഷന്റെ അവസാന േപ്ലസ്മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത ഏറ്റവും ഉയർന്ന ശമ്പള പാക്കേജാണിത്. മുൻ തവണത്തേക്കാൾ 65 ലക്ഷം രൂപ കൂടുതലാണ് ലഭിച്ചതെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.
കഴിഞ്ഞ സെഷനിൽ ഐ.ഐ.എം-ഇന്ദോർ വിദ്യാർഥിക്ക് ലഭിച്ച ഉയർന്ന ശമ്പളം 49 ലക്ഷം രൂപയായിരുന്നു. ഇത്തവണ 160ലധികം ആഭ്യന്തര, വിദേശ കമ്പനികൾ മികച്ച വിദ്യാർഥികളെ തേടി എത്തി. 568 വിദ്യാർഥികൾക്ക് ശരാശരി 30.21 ലക്ഷം രൂപയാണ് വാഗ്ദാനം ലഭിച്ചത്.
Next Story

