തബ്രീസ് അൻസാരി കേസ്: പ്രധാനമന്ത്രിക്ക് െഎ.െഎ.എം അധ്യാപകരുടെയും വിദ്യാർഥികളുടെയും കത്ത്
text_fieldsബംഗളൂരു: ഝാർഖണ്ഡിൽ തബ്രിസ് അൻസാരി എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ് പെട്ട സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ ബംഗളൂരു ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (ഐ.ഐ.എം)വിദ്യാർഥികളും അധ്യാപകരും പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേസിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാർഥികളും അധ്യാപകരും കത്തയച്ചത്. കഴിഞ്ഞ ജൂൺ 18നാണ് തബ്രിസ് അൻസാരി എന്ന 24 കാരനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ഏഴുമണിക്കൂറോളം കെട്ടിയിട്ട് മർദിച്ചത്. ‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ടായിരുന്നു ആൾക്കൂട്ടത്തിെൻറ മർദനം.
ഗുരുതര പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്ന് ചൂണ്ടിക്കാട്ടി ഝാർഖണ്ഡ് പൊലീസ് കുറ്റപത്രത്തിൽനിന്ന് കൊലപാതകക്കുറ്റം ഒഴിവാക്കിയത് വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് െഎ.ഐ.എമ്മിൽനിന്ന് 16 ഫാക്കൽറ്റി അംഗങ്ങളും 85 വിദ്യാർഥികളും ഒപ്പിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. തബ്രിസ് അൻസാരിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ഝാർഖണ്ഡ് പൊലീസ് കൈകാര്യം ചെയ്ത രീതി തങ്ങളെ ഞെട്ടിച്ചതായും കേസിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാറിന് ഉടൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സർക്കാറിെൻറ ഭരണഘടനാപരമായ ചുമതലയാണെന്നും അവർ ഒാർമപ്പെടുത്തി.
അതേസമയം, കേസിൽനിന്ന് കൊലക്കുറ്റം ഒഴിവാക്കിയതിനെതിരെ തബ്രിസ് അൻസാരിയുടെ ഭാര്യ ഷാഹിസ്ത പർവേശും രംഗത്തെത്തിയിട്ടുണ്ട്. കേസിൽ കൊലക്കുറ്റം ഉൾപ്പെടുത്തുന്നതുവരെ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കാനാണ് അവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
