1800 രൂപക്ക് വെന്‍റിലേറ്റർ, കണ്ടുപിടിത്തവുമായി ഐ.ഐ.ടി വിദ്യാർഥികൾ
text_fieldsഹെൽമെറ്റ് കിറ്റ് വെന്‍റിലേറ്ററിന്‍റെ പ്രവർത്തനം വിശദീകരിക്കുന്ന ഐ.ഐ.ടി വിദ്യാർഥികൾ, വെന്‍റിലേറ്റർ ധരിച്ചയാൾ
ഭുവനേശ്വർ: കോവിഡ് രോഗികൾക്ക് ആശ്വാസമായി ഐ.ഐ.ടി ഭുവനേശ്വർ വിദ്യാർഥികളുടെ പുതിയ കണ്ടെത്തൽ. ശ്വാസം തടസ്സം അനുഭവിക്കുന്ന രോഗികൾക്ക് കൂടി എളുപ്പം ഉപയോഗിക്കാവുന്ന ചെലവ്കുറഞ്ഞ ഹെൽമെറ്റ് കിറ്റ് വെന്‍റിലേറ്ററാണ് ഇവർ കണ്ടെത്തിയത്. ഏഴോളം വിദ്യാർഥികളുടെ ശ്രമഫലമായാണ് കണ്ടുപിടിത്തം വിജയത്തിലെത്തിയത്.
ഹെൽമെറ്റ് പോലുള്ള ഈ ഉപകരണം തല മുഴുവൻ മൂടാനാവും. ഇതിലേക്ക് പമ്പ് വഴി ഓക്സിജൻ എത്തിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ശ്വാസതടസ്സം മൂലം പ്രയാസം നേരിടുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഉപകരമാണിത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികളായവർക്ക് ആവശ്യമായ വെന്‍റിലേറ്റർ സൗകര്യം ഇല്ലാത്ത പ്രതിസന്ധി ഈ ഉപകരണം എത്തുന്നതോടെ പരിഹരിക്കാനാവുമെന്ന് വിദ്യാർഥികൾ പറയുന്നു.
ശ്വാസതടസ്സം മൂലം പ്രയാസപ്പെടുന്ന രോഗികൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാവുന്ന ഉപകരണം രോഗികൾക്കും ഏറെ ഉപകാരപ്രദാമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
തലക്കകത്ത് ഹെൽമെറ്റ് പോലെ ഉറപ്പിക്കാവുന്ന ഉപകരണമാണ്. അടിയന്തിര വെന്‍റിലേറ്റർ ആവശ്യമുള്ളപ്പോൾ എളുപ്പം ഉപയോഗിക്കാം. 'ശ്വൻസർ' എന്ന ഈ ഉപകരണത്തിന് 1800 രൂപയോളം മാത്രമേ ചിലവ് വരുന്നുള്ളൂ. കോവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റിനുള്ളിലും ഇത് നിഷ്പ്രയാസം ഉപയോഗിക്കാനാവും. കട്ടക്കിലെ ആശുപത്രിയിൽ നിലവിൽ ഇതിന്‍റെ പരീക്ഷണം പൂർത്തിയാക്കിയിരുന്നു. പേറ്റന്‍റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

