Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുണെ സംഘർഷം:​...

പുണെ സംഘർഷം:​ മേവാനിക്ക്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
പുണെ സംഘർഷം:​ മേവാനിക്ക്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി
cancel

മുംബൈ: പുണെയിൽ ഭീമ^കൊരെഗാവ്​ യുദ്ധസ്​മാരക പരിപാടിയോടനുബന്ധിച്ച ദലിത്​^മറാത്ത സംഘർഷത്തിൽ ഗുജറാത്ത്​ എം.എൽ.എയും ദലിത്​നേതാവുമായ ജിഗ്​നേഷ്​ മേവാനിക്ക്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അതാവ​െല. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന്​ ആരോപിച്ച്​ മഹാരാഷ്​ട്ര പൊലീസ്​ മേവാനിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ്​ പ്രമുഖ ദലിത്​ നേതാവ്​ കൂടിയായ കേന്ദ്രമന്ത്രിയുടെ പ്രസ്​താവന. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​​നാവിസുമായി നടത്തിയ കൂടിക്കാഴ്​ചക്കുശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സംഘർഷമുണ്ടായ ജനുവരി ഒന്നിനുമുമ്പുതന്നെ പുണെയിൽ അസ്വസ്​ഥതയുണ്ടായിരുന്നു. അതേസമയത്തായിരുന്നു​ മേവാനിയുടെ ശനിവാർവാഡയിലെ പ്രസംഗം. അദ്ദേഹം ഭീമ^കൊരെഗാവിൽ പോയിട്ടില്ല. മേവാനിയുടെ തെരഞ്ഞെടുപ്പ്​ വിജയത്തെ പ്രശംസിച്ച മന്ത്രി, ദലിത്​ യുവാക്കൾ രാഷ്​ട്രീയ മുഖ്യധാരയിലേക്ക്​ വരുന്നത്​ നല്ലതാണെന്ന്​ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാതെ ​െഎക്യപ്പെടുത്തണമെന്നാണ്​ ത​​​െൻറ ഉപദേശമെന്നും രാംദാസ്​ കൂട്ടിച്ചേർത്തു.

അതേസമയം, മഹാരാഷ്​ട്ര പൊലീസ്​ മേവാനിക്കെതിരായ കേസുമായി മുന്നോട്ട്​ പോകുകയാണ്​. പ്രസംഗത്തി​​​െൻറ പേരിൽ ബി.ജെ.പിയും ആർ.എസ്​.എസും തന്നെ വേട്ടയാടുകയാണെന്ന്​ മേവാനി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദലിത്​വേട്ട സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്നും അദ്ദേഹം ആവ​ശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിന്​ എല്ലാക്കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന്​ രാംദാസ്​ അഭിപ്രായപ്പെട്ടു. ഉന സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചിരുന്നു. ഭീമ^കൊരെഗാവ്​ സംഘർഷത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീട്​ നഷ്​ടപ്പെട്ടവർക്ക്​ നഷ്​ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Ministermalayalam newsJignesh mewaniMaharashtra violence
News Summary - ignesh Mevani not responsible for Bhima-Koregaon violence: Ramdas Athawale-India news
Next Story