ഗംഗയിൽ ഇഫ്താർ; യുവാക്കൾക്ക് 58 ദിവസത്തിനു ശേഷം ജാമ്യം
text_fieldsപ്രയാഗ് രാജ് (യു.പി): ഗംഗാ നദിയിൽ ബോട്ടിലിരുന്ന് ഇഫ്താർ നടത്തിയതിന് അറസ്റ്റിലായ യുവാക്കളിൽ എട്ടുപേർക്ക് ജാമ്യം. കഴിഞ്ഞ മാർച്ചിലായിരുന്നു ഗംഗാ നദിയിൽ സുഹൃത്തുക്കളായ സംഘം നോമ്പുതുറ നടത്തിയത്. മാർച്ച് 17ന് അറസ്റ്റു ചെയ്ത 14 പേരിൽ എട്ടുപേർക്കാണ് 58 ദിവസത്തെ ജയിൽവാസത്തിനു ശേഷം അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
വാരാണസിയിലൂടെ ഒഴുകുന്ന ഗംഗയിൽ വെച്ച് മാംസാഹാരമായ ചിക്കൻ ബിരിയാണി കഴിച്ചുവെന്നായിരുന്നു കേസ്. 11 പേരുടെ ജാമ്യ ഹരജികളാണ് വെള്ളിയാഴ്ച പരിഗണിച്ചത്. മൂന്ന് ഹരജികൾ തിങ്കളാഴ്ച പരിഗണിക്കും.സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മോട്ടോർ ബോട്ടിൽ ഇഫ്താർ നടത്തിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു യുവമോർച്ച ജില്ല നേതാവ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ, സെഷൻകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

