Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരാബാദിലെ മലയാളികളുടെ സംഗമ വേദിയായി ഇഫ്താർ
text_fieldsbookmark_border
ഹൈദരാബാദ്: ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി ഹൈദരാബാദ് മലയാളി ഹൽഖ സംഘടിപ്പിച്ച ഇഫ്താർ സംഗമം. ടോളിചൗക്കിയിലെ അജ്‍വ കൺവെൻഷനിൽ ജമാഅത്തെ ഇസ്‍ലാമി തെലങ്കാന അമീർ പ്രഫ. മുഹമ്മദ് ഖാലിദ് മുബഷിറുസ്സഫർ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ അഖിലേന്ത്യാ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന പ്രസിഡന്റ് പി.വി.കെ. രാമൻ, എഴുത്തുകാരനും നിരൂപകനുമായ പ്രഫ. ടി.ടി. ശ്രീകുമാർ, എ.ഐ.കെ.എം.സി.സി ഹൈദരാബാദ് ഓർഗനൈസിങ് സെക്രട്ടറി ഡോ. മുബഷിർ വാഫി തുടങ്ങിയവർ സംസാരിച്ചു.
ഹൽഖ സെക്രട്ടറി തസ്നീം സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്റ് സുമയ്യ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

