തെറ്റാലിക്കെതിരെ കാമ്പയിനുമായി ഐ.എഫ്.എസ് ഓഫീസർ; കൈയടിച്ച് സോഷ്യൽ മീഡിയ
text_fieldsതെറ്റാലി ഉപയോഗിച്ച് പഴങ്ങൾ എയ്ത് വീഴ്ത്തുന്നത് കുട്ടികൾക്കൊരു വിനോദമാണ്. ഗ്രാമീണ ഇന്ത്യയിലെ കുട്ടികളിൽ ഭൂരിഭാഗം പേരും ഇത്തരം വിനോദത്തിലേർപ്പെടാറുണ്ട്. എന്നാൽ, ഈ വിനോദത്തിന്‍റെ അപകടത്തെ കുറിച്ച് കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐ.എഫ്.എസ് ഓഫീസർ. ട്വിറ്ററിലൂടെയാണ് വെസ്റ്റ് നാസിക്കിലെ ഐ.എഫ്.എസ് ഓഫീസർ അനന്ദ് റെഡ്ഡി കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്.
തെറ്റാലികൊണ്ട് പഴങ്ങളും മറ്റും എയ്തിടാൻ ശ്രമിക്കുേമ്പാൾ പക്ഷികൾക്കും ചെറു ജീവികൾക്കും കല്ലുകൊണ്ട് പരിക്കേൽക്കുന്നതും ഇവ ചത്തുപോകുന്നതും പതിവാണ്. ചിലരാണെങ്കിൽ പക്ഷികളെ ലക്ഷ്യംവെച്ച് തെറ്റാലി ഉപയോഗിക്കും. ഇതിനെല്ലാം എതിരായാണ് അനന്ദ് റെഡ്ഡിയുടെ കാമ്പയിൻ.
ഇതേതുടർന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'തെറ്റാലി തിരികെ ഏൽപ്പിക്കുക' എന്ന കാമ്പയിനിന് ആനന്ദ് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി 70ഓളം ഗ്രാമങ്ങളിൽ ഈ കാമ്പയിനുമായി ആനന്ദും കൂട്ടരും എത്തി. ഫലമായി 600ഓളം തെറ്റാലികൾ തിരിെക ലഭിച്ചുവെന്നും മികച്ച പ്രതികരണമാണ് കാമ്പയിനിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

