അഗർത്തല: കേന്ദ്ര കായിക വകുപ്പ് മന്ത്രി മുന്നോട്ടു വെച്ച ഫിറ്റ്നെസ് ചലഞ്ച് ഏറ്റെടുത്ത് ചെയ്താൽ ത്രിപുരയിലെ യുവാക്കൾ ആരോഗ്യവാൻമാരാവുകയും സംസ്ഥാനത്തിെൻറ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. യുവാക്കളെല്ലാവരും പുഷ് അപ് ചെയ്താൽ ത്രിപുരയിൽ 56ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കിയെടുക്കാമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ സമയത്ത് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. കേന്ദ്ര കായിക വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡിെൻറ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത ബിപ്ലബ് ദേബ് താൻ 20 പുഷ് അപ്പുകൾ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തു.
തനിക്ക് 20 പുഷ് അപ്പുകൾ കൂടി അധികമായി ചെയ്യാനാവും. യുവാക്കൾ എല്ലാ ദിവസവും രാവിലെ 20 മുതൽ 40വരെ പുഷ് അപ്പുകൾ െചയ്യണമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. ത്രിപുരയിലെ കായിക സൗകര്യങ്ങളുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചു തരണമെന്ന് അദ്ദേഹം കേന്ദ്ര കായിക വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.