Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും വധിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ

text_fields
bookmark_border
പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും വധിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ
cancel

ന്യൂ ഡൽഹി: പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും വധിക്കുമെന്ന് രാജസ്ഥാനിലെ രാംഗഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ ജ്ഞാൻ ദേവ് അഹൂജ. ആൽവാർ ജില്ലയിൽ പശുക്കടത്തൽ പിടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സാക്കിർ എന്നയാളാണ് പശുക്കടത്തുമായി അറസ്റ്റിലായത്. അറസ്റ്റിന് മുമ്പ് ഒരു കൂട്ടം ആളുകൾ ഇയാളെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ടുകളുണ്ട്. എനിക്കൊന്നേ പറയാനുള്ളു. നിങ്ങൾ പശുക്കളെ കടത്തുകയും  കൊല്ലുകയും ചെയ്താൽ നിങ്ങളും കൊല്ലപ്പെടും- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സാക്കിറിന് മർദനമേറ്റതായ വാർത്ത അദ്ദേഹം നിഷേധിച്ചു. കാലികളെ കടത്തിയ ട്രക്ക് ജനം പിന്തുടരുന്നതിനിടെ വാഹനം തിരിച്ചപ്പോഴുണ്ടായ പരിക്കാണ്. അല്ലാതെ ജനം ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുമ്പും വിവാദ പ്രസ്താവനകളിലൂടെ ദേശീയതലത്തിൽ വാർത്തകളിലിടം നേടിയ ആളാണ് അഹൂജ.  ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി കാമ്പസിൽ ആയിരക്കണക്കിന് ഗർഭനിരോധന ഉറകളും ഗർഭഛിദ്ര ഉപകരണങ്ങളും കണ്ടെത്തിയതായി ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'If You Smuggle and Slaughter Cows, You Will Be Killed': BJP MLA -India news
Next Story