Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
If You Had No Money Burglars Leave Note For Madhya Pradesh Official
cancel
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ പണമില്ലെങ്കിൽ...

വീട്ടിൽ പണമില്ലെങ്കിൽ അടച്ചിടാൻ പാടില്ല; ഡെപ്യൂട്ടി കലക്​ടറുടെ വീട്​ കുത്തിത്തുറന്ന കള്ളൻമാർ കടന്നത്​ വ്യത്യസ്​തമായ കുറിപ്പ്​ ഉപേക്ഷിച്ച്​

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ ഡെപ്യൂട്ടി കലക്​ടറുടെ വീട്​ കുത്തിതുറന്ന മോഷ്​ടാക്കൾ കടന്നുകളഞ്ഞത്​ വ്യത്യസ്​തമായ ഒരു കുറിപ്പ്​ ഉപേക്ഷിച്ച്​​. ദേവാസിലെ ത്രിലോചൻ കൗർ സിവിൽ ലൈനിലെ ഡെപ്യൂട്ടി കലക്​ടറുടെ ഒൗദ്യോഗിക വസതിയിലാണ്​ സംഭവം.

'വീട്ടിൽ പണമില്ലെങ്കിൽ നിങ്ങൾ ഇത്​ അടച്ചിടാൻ പാടില്ല, കലക്​ടർ' -എന്നായിരുന്നു സന്ദേശം. കുറിപ്പിന്‍റെ ചിത്രം വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരുടെ ഔ​േദ്യാഗിക വസതികളാണ്​ തൊട്ടടുത്ത്​. ഇത്​ പൊലീസിന്​ കൂടുതൽ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.

അടുത്തിടെയാണ്​ ത്രിലോചൻ ഗൗർ ദേവാസിലെ ഖത്തേഗോൺ തഹസിൽ എസ്​.ഡി.എമ്മായി നിയമിതനാകുന്നത്​. 20 ദിവസത്തോളം ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അവധിക്ക്​ ശേഷം തിരികെയെത്തി​യപ്പോൾ വീട്ടിൽ മോഷണം നടന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങളെല്ലാം അല​ങ്കോലമാക്കി ഇട്ടിരിക്കുകയായിരുന്നു. കുറച്ച്​ പണവും വെള്ളിയാഭരണങ്ങളും കാണാതായിരുന്നു. 30000 രൂപയാണ്​ മോഷണം പോയതെന്ന്​ പൊലീസ്​ അറിയിച്ചു.

'30,000 രൂപയും കുറച്ച്​ ആഭരണവും ത്രിലോചൻ കൗറിന്‍റെ ഒൗദ്യോഗിക വസതിയിൽനിന്നും മോഷണം പോയി. മോഷണം നടന്നതിന്‍റെ യഥാർഥ സമയം വ്യക്തമല്ല' -പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftBurglar
News Summary - If You Had No Money Burglars Leave Note For Madhya Pradesh Official
Next Story