Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്ക്​ മികച്ച...

കുട്ടികൾക്ക്​ മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ നിർത്തിപ്പോണം യോഗിജീ..; ആഞ്ഞടിച്ച്​ മനീഷ് സിസോദിയ

text_fields
bookmark_border
Manish Sisodia
cancel

ന്യൂഡൽഹി: സ്വന്തം സംസ്ഥാനത്തെ കുട്ടികൾക്ക്​ മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് ഒഴിഞ്ഞുപോകണമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്​ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 'ഈ ഒഴിവുകഴിവുകളൊന്നും ഇനിയും നടക്കില്ല യോഗി ആദിത്യനാഥ്-​ജീ. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കഴിവുകേടാണ്. ജനങ്ങള്‍ എന്തുപിഴച്ചു? പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകണം'. കഴിവുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കറിയാമെന്നും സിസോദിയ പ്രതികരിച്ചു.

സിസോദിയയുടെ ട്വീറ്റിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗിയ്‌ക്കെതിരെ രംഗത്തെത്തി. ''കുട്ടികൾക്ക്​ നല്ല വിദ്യാഭ്യാസവും മികച്ച ഭാവിയും സമ്മാനിക്കേണ്ടത്​ ഞങ്ങളുടെ സർക്കാരി​െൻറ ഉത്തരവാദിത്തമാണ്​. അത്​ അഞ്ച്​ ലക്ഷം കുട്ടികളായാലും അഞ്ച്​ കോടിയായാലും. നല്ല സര്‍ക്കാരുകള്‍ ഒഴിവുകഴിവുകള്‍ പറയില്ലെന്നും കെജ്​രിവാൾ പറഞ്ഞു.

2022 ലെ യു.പി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നറിയിച്ചതോടെയാണ് ഇരുസംസ്ഥാനത്തിലേയും മന്ത്രിമാര്‍ വാക്‌പോര് ആരംഭിച്ചത്. ഉത്തർപ്രദേശിലെ സ്​കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണമെടുത്താൽ അത്​ ഡൽഹിയിലെ ജനസംഖ്യയേക്കാൾ വരുമെന്ന്​ കഴിഞ്ഞ ദിവസം യോഗി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPmanish sisodiaYogi Adityanath
News Summary - If you cannot provide a good education to children, quit Sisodia to Adityanath
Next Story