Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്ക്​ 20...

ഇന്ത്യക്ക്​ 20 ജവാൻമാരെങ്കിൽ ചൈനക്ക്​ നഷ്​ടമായത്​ അതിനിരട്ടി -കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​

text_fields
bookmark_border
ഇന്ത്യക്ക്​ 20 ജവാൻമാരെങ്കിൽ ചൈനക്ക്​ നഷ്​ടമായത്​ അതിനിരട്ടി -കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​
cancel

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആരെങ്കിലും ആക്രമണം നടത്തുകയാണെങ്കിൽ തിരിച്ച്​ ഉചിതമായ മറുപടി നൽകാൻ അറിയാമെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. ലഡാഖിലെ ഗൽവാൻ വാലിയിൽ ഇന്ത്യക്ക്​ 20 ജവാന്മാരെയാണ്​ നഷ്​ടപ്പെട്ടതെങ്കിൽ ചൈനക്ക്​ അതിനിരട്ടിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ​ൈവറസ്​, ചൈന എന്നീ വാക്കുകൾ മാത്രമാണ്​ ഇപ്പോൾ എവിടെയും കേൾക്കാൻ കഴിയുന്നത്​. നമ്മൾ സമാധാനത്തിൽ വിശ്വസിക്കുന്നവരാണ്​. ചർച്ചകളിലൂടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കഴിയും. 

എന്നാൽ, ആരെങ്കിലും ഇന്ത്യക്കുമേൽ ദുഷിച്ച​ കണ്ണുകളോടെ നോക്കിയാൽ തക്ക മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ പശ്ചിമ ​ബംഗാളിൽ നടന്ന വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചൈന ഇതുവരെ കണക്കുകൾ പുറത്തിവിടാതിരിക്കുകയാണ്​. നമ്മുടെ ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്നാണ്​ പ്രധാനമന്ത്രി പറഞ്ഞത്​. അതിന്​ വ്യക്​തമായ അർഥമുണ്ട്​. നമ്മുടെ സർക്കാറിന്​ തക്ക മറുപടി നൽകാനുള്ള കരുത്തുണ്ട്​. ​59 ചൈനീസ്​ ആപ്പുകൾ നിരോധിച്ചത്​ ഡിജിറ്റൽ സ്​ട്രൈക്കാണെന്നും രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാനാണ്​ അവ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ജൂൺ 15നായിരുന്നു ഗൽവാൻ താഴ്​വരയിലാണ്​ ഇന്ത്യ-ചൈനീസ്​ സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്​. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. 40 ചൈനീസ്​ സൈനികർ കൊല്ലപ്പെട്ടുവെന്നാണ്​ ഇന്ത്യ അവകാശപ്പെട്ടിരുന്നത്​. എന്നാൽ, 40 ചൈനീസ്​ സൈനികർ കൊല്ലപ്പെട്ടുവെന്നത്​ വ്യാജ വാർത്തയാണെന്നാണ്​​ ചൈന പറയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanational newsIndia News
News Summary - "If We Lost 20 Jawans, Toll Double On Chinese Side": Minister RS Prasad
Next Story