Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്മാവതി വിവാദം:...

പത്മാവതി വിവാദം: ബൻസാലി കുറ്റക്കാരനെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border
Yogi-Adithyanath
cancel

ലഖ്​നോ: പത്മാവതി ചിത്രത്തി​​​െൻറ സംവിധായകനെതിരെ ആഞ്ഞടിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ചിത്രത്തിൽ അഭിനയിച്ച നടീനടൻമാരുടെ തലയറുക്കുമെന്ന്​ പറയുന്ന വ്യക്തിക്ക്​ സമാനമായ കുറ്റമാണ്​ സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലിയും ചെയ്​തിരിക്കുന്നതെന്ന്​ യോഗി പ്രതികരിച്ചു. 

ബൻസാലി ക്ഷണിച്ചു വരുത്തിയ വിപത്തുകളാണിതെല്ലാം. നിയമത്തെ കയ്യിലെടുക്കാൻ ബൻസാലിക്കോ മറ്റേതുവ്യക്തികൾക്കോ അവകാശമില്ല. വിവാദ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ തലയറക്കുമെന്നു പറയുന്നത്​ കുറ്റമെന്നപോലെ, ജനവികാരത്തെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയ ബൻസാലിയും കുറ്റക്കാരനാണ്. പത്മാവതി ഉത്തർപ്രദേശിൽ റിലീസ്​ ചെയ്യില്ലെന്നും യോഗി ആവർത്തിച്ചു. സി.എൻ.എൻ ​-എ.ബി.എൻ  ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിനിടെ , ചി​ത്രത്തിൽ റാണി പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ്​ സൂരജ്​ പാൽ അമു തിയേറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. ചിത്രം ഇന്ത്യയിലെവിടെ പ്രദർശിപ്പിച്ചാലും ക്ഷത്രിയ സമുദായത്തിലെ യുവാക്കൾ തിയേറ്റർ കത്തിക്കുമെന്ന്​ സുരജ്​ പാൽ ഭീഷണി മുഴക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padmavathimalayalam newsguiltyBhansaliYogi Adityanath
News Summary - if those threatening are guilty, Bhansali is no less guilty- Yogi Adithyanath- India news
Next Story