Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prashant bhushan
cancel
Homechevron_rightNewschevron_rightIndiachevron_right'ഈ തയാറെടുപ്പ്​ ചൈന...

'ഈ തയാറെടുപ്പ്​ ചൈന അതിർത്തിയിലായിരുന്നെങ്കിൽ' -കർഷക പ്രക്ഷോഭം അടിച്ചമർത്തുന്നതിനെതിരെ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്​ ഡൽഹി അതിർത്തിൽ വൻ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചതിൽ കേന്ദ്രത്തെ പരിഹസിച്ച്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. കർഷക പ്രക്ഷോഭം അടിച്ചമർത്താനായി നടത്തുന്ന ഈ തയാറെടുപ്പ്​ ചൈന അതിർത്തിയിൽ നടത്തുകയായിരുന്നെങ്കിൽ നമ്മുടെ പ്രദേശം കൈയേറുന്നതിൽനിന്ന്​ ചൈനയെ തടയാൻ കഴിയുമായിരുന്നുവെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കൂടാതെ പൊലീസ്​ സന്നാഹ​ത്തിനെ വിന്യസിച്ചതിനെ പരിഹസിച്ച്​ മറ്റൊരു ട്വീറ്റും പ്രശാന്ത്​ ഭൂഷൺ പങ്കുവെച്ചു. കഴിഞ്ഞ രാത്രിയിൽ കർഷക പ്രക്ഷോഭം നടക്കുന്ന സ്​ഥലങ്ങളിൽ സർക്കാർ വൈദ്യുത ബന്ധം വിച്ഛേദിച്ചു. സൈനിക ഉപരോധം ഏർപ്പെടുത്തിയതുപോലെ കർഷക പ്രക്ഷോഭ സ്​ഥലത്തേക്ക്​ എത്തുന്നതിനെ തടയാനായി പാതകൾ അടച്ചു. ഇൻറർനെറ്റും വിച്ഛേദിച്ചു. തുടർന്ന്​ കർഷകരെ ഒഴിപ്പിക്കുന്നതിനായി 1000ത്തിലധികം പൊലീസുകാരെയും അർധ സൈനികരെയും കല്ലെറിയുന്ന നൂറുകണക്കിന്​ ബി.ജെ.പി ഗുണ്ടകളെയും അവിടേക്ക്​ അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷക ​പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി വൻ ​െപാലീസ്​ സന്നാഹത്തെയാണ്​ ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്​. കൂടാതെ ലാത്തിക്ക്​ പകരം വാളും പരിചയും പോലെയുള്ള ആയുധങ്ങളുമായാണ്​ കർഷകരെ തടയാൻ പൊലീസ്​ എത്തിയിരിക്കുന്നത്​.

കൂടാതെ പാതകളിൽ വൻ കോൺക്രീറ്റ്​ ബാരിക്കേഡുകൾ സ്​ഥാപിക്കുകയും കിടങ്ങുകൾ കുഴിക്കുകയും ചെയ്​തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ്​ കർഷകരുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PolicePrashant Bhushan
News Summary - If this Govt had this kind of preparation for the China border Prashant Bhushan Tweet
Next Story