Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കൊപ്പം...

ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കിൽ തോൽപ്പിക്കും; ശിവസേനക്ക്​ താക്കീതുമായി അമിത്​ ഷാ

text_fields
bookmark_border
ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കിൽ തോൽപ്പിക്കും; ശിവസേനക്ക്​ താക്കീതുമായി അമിത്​ ഷാ
cancel

മുംബൈ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കിൽ മുൻ സഖ്യകക്ഷിയായാലും തോൽപ്പിക്കുമെന്ന് ശിവ​േ​സനക്ക്​ താക്കീത്​ നൽകി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. സഖ്യ കക്ഷികളുടെ വിജയം ബി.ജെ.പി ഉറപ്പു വരുത്തും. എന്നാൽ പാ ർട്ടിയുമായി ഒരു​മിച്ചു നിന്നില്ലെങ്കിൽ മ​ുൻ സഖ്യമായാലും തോൽപ്പിക്കുമെന്ന്​ അമിത്​ ഷാ വ്യക്തമാക്കി.

മഹാരാഷ്​ട്രയിലെ 48 ലോക്​സഭാ സീറ്റുകളിൽ 40 എണ്ണവും ബി.ജെ.പി നേടുമെന്ന ​മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസി​​​െൻറ പ്രഖ്യാപനത്തിനു തൊട്ടുപിറകെയാണ്​ ശിവസേനക്കെതിരെ അമിത്​ ഷായുടെ പരസ്യ പ്രസ്​താവന. ഒസ്​മനാബാദിലെ ലാത്തൂരിൽ ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖ്യകക്ഷികളെ കുറിച്ച്​ പ്രവർത്തകരുടെ ഇടയിലുള്ള അനിശ്ചിതത്വം ഒഴിവാക്കണം. പാർട്ടിയുമായി സഖ്യത്തിലുള്ളവരെ എന്തുവിലകൊടുത്തും വിജയിപ്പിക്കും. അല്ലാത്തവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. പാർട്ടി പ്രവർത്തകർ ബൂത്ത്​ തലത്തിൽ അതിനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും അമിത്​ ഷാ ആവശ്യപ്പെട്ടു.

രാജ്യം 200 വർഷമായി അടിമത്തത്തിലായിരുന്നു. ഇൗ തെരഞ്ഞെട​ുപ്പിൽ ബി.ജെ.പിക്ക്​ ജയിക്കാനായാൽ നമ്മുടെ ആശയങ്ങൾ അടുത്ത അമ്പതു വർഷങ്ങൾ കൂടി ഭരിക്കും. അതിനാൽ ഇൗ തെരഞ്ഞെടുപ്പ്​ വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം. 2014 ൽ ഉത്തർപ്രദേശിൽ 73 സീറ്റുകൾ ബി.ജെ.പി നേടി. ഇത്തവണ എസ്​.പിയും ബി.എസ്​.പിയും ഒരുമിച്ചാലും ബി.ജെ.പി 74 സീറ്റിൽ ജയിക്കുമെന്നും അമിത്​ ഷാ പറഞ്ഞു.

2014 ലേതിനേക്കാളും വലിയ വിജയമായിരിക്കും 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുകയെന്ന്​ ഫട്​നാവിസും അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahSiva senadefeatAlliesBJPBJP
News Summary - If There Is No Tie-Up, BJP Will Defeat Ex-Allies- Amit Shah- India news
Next Story