Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Varun Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightപൗരന്മാർ സ്വന്തം...

പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ്​ ഭരണം -യോഗി സർക്കാറിനെതിരെ വരുൺ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്​ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ബി.ജെ.പി എം.പി വരുൺ ഗാന്ധി. കനത്ത മഴയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നതിനെ തുടർന്നായിരുന്നു വരുണിന്‍റെ പ്രതികരണം.

കനത്ത മഴ നാശം വിതക്കു​േമ്പാൾ പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ്​ ഒരു​ ഭരണസംവിധാനം എന്നായിരുന്നു വരുണിന്‍റെ ചോദ്യം.

വരുണിന്‍റെ പിലിബിത്​ മണ്ഡലത്തിൽ കനത്ത മഴ നാശം വിതച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പെയ്​ത മഴയിൽ ബറേലി, പിലിബിത്​ ജില്ലകളിലായി മൂന്നുപേർക്ക്​ ജീവൻ നഷ്​ടമാകുകയും 100ഓളം പേർക്ക്​ വീടുകൾ നഷ്​ടമാകുകയും ചെയ്​തിരുന്നു.

ശാരദ, ദോഹ എന്നീ നദികൾ കരകവിഞ്ഞ്​ ഒഴുകി. നദിക്കരയിലെ നിരവധി ഗ്രാമത്തിൽ വെള്ളത്തിനടിയിലാകുകയും ചെയ്​തിരുന്നു. ശാരദ നദിയിൽ വെള്ളം കൂടിയതോടെ 500ഓളം പേരുടെ വീടുകളാണ്​ വെള്ളത്തിനടിയിലായത്​. ചൊവ്വാഴ്ച രാത്രി പിലിബിത്ത്​ ജില്ല ഭരണകൂടം ആർമിയുടെ സഹായം തേടിയിരുന്നു. 26ഓളം പേരെയാണ്​ സുരക്ഷസേന ബുധനാഴ്ച രാവിലെ എയർലിഫ്​റ്റ്​ ചെയ്​തത്​.

വെള്ളപ്പൊക്കത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക്​ നഷ്​ടപരിഹാരം നൽകണമെന്ന ആവശ്യ​വുമായി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന്​ കത്തെഴുതിയിരുന്നു.

ബി.ജെ.പി എം.പിയാണെങ്കിലും പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്​ വരുൺ ഗാന്ധി. കർഷകസമരവും യു.പി ലഖിംപൂർ ഖേരി കർഷക കൊലയുമായി ബന്ധ​െപ്പട്ടും ബി.ജെ.പിയോട്​ കടുത്ത അതൃപ്​തി രേഖപ്പെടുത്തിയിരുന്നു. ലഖിംപൂർ ഖേരി കർഷക കൊലയിൽ കേന്ദ്രമന്ത്രി അജയ്​ മിശ്രക്കും മകൻ ആശിഷ്​ മിശ്രക്കും എതിരെയും വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകർക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം.

ഇതിനുപിന്നാലെ, പ്രതികാര നടപടിയെന്നോണം വരുൺ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varun GandhiBJPYogi Adityanath
News Summary - If the common man is left to fend for himself what does governance mean BJP MP Varun Gandhi
Next Story