സമൻസ് ലഭിച്ചില്ല; സാക്കിർ നായിക് ഹാജരാവില്ല
text_fieldsന്യൂഡൽഹി: മാർച്ച് 30ന് എൻ.െഎ.എ കോടതിയിൽ ഹാജരാവാൻ സമൻസൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ സ്ഥാപകനും മതപ്രഭാഷകനുമായ സാക്കിർ നായിക്. അദ്ദേഹത്തിൻെറ അഭിഭാഷകൻ എം. സോൾക്കർ ആണ് ഇക്കാര്യം അറിയിച്ചത്. കോടതിയിൽ ഹാജരാവുന്നതിന് ഇതുവരെ സമൻസൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കോടതിയിൽ ഹാജരാവാൻ സാധിക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. നിയമപരമായി സമൻസ് ലഭിക്കാതെ ഹാജരാവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രാവാദ വിരുദ്ധ നിയമപ്രകാരം എടുത്ത കേസിൽ എൻ.െഎ.എ കോടതി മുമ്പാകെ നേരിട്ട് ഹാജരവാനാണ് സാക്കിർ നായികിനോട് എൻ.െഎ.എ ആവശ്യപ്പെട്ടത്. മാർച്ച് 14ന് ഹാജരാവാൻ കോടതി നിർദ്ദേശമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് മാർച്ച് 30നകം ഹാജരാവാൻ സാക്കിർ നായികിന് എൻ.െഎ.എ കോടതി വീണ്ടും നിർദ്ദേശം നൽകിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് സാക്കിർ നായിക്കിനെതിരെ തീവ്രവാദ വിരുദ്ധനിയമ പ്രകാരം എൻ.െഎ.എ കേസെടുത്തത്. അദ്ദേഹത്തിൻെറ സംഘടനയെ കേന്ത്രസർക്കാർ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡൽഹി ഹൈകോടതിയിൽ അദ്ദേഹം സമർപിച്ച ഹരജി കോടതി തള്ളുകയായിരുന്നു. 2016 ൽ ധാക്കയിൽ നടന്ന തീവ്രവാദ ആക്രമണത്തിലെ പ്രതികൾക്ക് നായിക്കിൻെറ പ്രസംഗം പ്രചോദനമായെന്ന് ബ്ലംഗാദേശി പത്രം റിപ്പോർട്ട് ചെയ്തതോടെയാണ് സാകിർ നായികിൻെറ സംഘടനക്കെതിരെ കേന്ദ്രം നടപടിയെടുക്കാൻ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
