പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പി.ഒ.കെയിലുള്ളവർ ഇന്ത്യയിൽ ലയിക്കാൻ സമരം ചെയ്യുമായിരുന്നു -ഉമർ അബ്ദല്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങൾ ഇന്ത്യയുമായി ഒന്നിക്കാനായി സമരം ചെയ്യുമായിരുന്നെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 80 വർഷങ്ങൾക്ക് മുമ്പ് നാഷനൽ കോൺഫറൻസ് നേതാക്കൾ ഇന്ത്യയോട് ചേരാൻ എടുത്ത ചരിത്രപരമായ തീരുമാനം ശരിയായിരുന്നുവെന്ന് സ്വാതന്ത്ര്യദിന ചടങ്ങിൽ ഉമർ അബ്ദുല്ല പറഞ്ഞു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്നും ഫെഡറൽ ഘടന ഉയർത്തിപ്പിടിക്കുന്നതിന് ഇക്കാര്യം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

