അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളാക്കുന്നു –മോദി
text_fieldsന്യൂഡല്‍ഹി: അച്ചടക്കം വേണമെന്ന് ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്രകുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അച്ചടക്കമെന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അച്ചടക്കം ആവശ്യപ്പെട്ട് ആരെങ്കിലും മുന്നോട്ടു വന്നാൽ അവരെ ഏകാധിപതികളായി മുദ്രകുത്തുകയാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ പുസ്തക പ്രകാശന ചടങ്ങിൽ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ അച്ചടക്കം പ്രാവര്‍ത്തികമാക്കിയ വെങ്കയ്യ നായിഡു ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴെല്ലാം ദീര്‍ഘവീക്ഷണം പുലര്‍ത്തിയിരുന്നതായി നരേന്ദ്ര മോദി പറഞ്ഞു.
ഉപരാഷ്ട്രപതിയായും രാജ്യസഭ അധ്യക്ഷനുമായുള്ള ഒരുവർഷത്തെ അനുഭവത്തെക്കുറിച്ചുള്ള വെങ്കയ്യ നായിഡുവിെൻറ ‘മൂവിങ് ഓൺ, മൂവിങ് ഫോർവേഡ്: എ ഇയർ ഇൻ ഓഫിസ്’ എന്ന പുസ്തകമാണ് മോദി പ്രകാശനം ചെയ്തത്.
ഉപരാഷ്ട്രപതി അദ്ദേഹത്തിെൻറ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും ഇനിയും മികച്ചത് വരാനുണ്ടെന്നും ചടങ്ങിൽ സംസരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
