Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ രാമക്ഷേത്രം...

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കും -വി.എച്ച്​.പി

text_fields
bookmark_border
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കും -വി.എച്ച്​.പി
cancel

ലഖ്​നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കു​െമന്ന്​ പാർട്ടി പ്രകടനപത്രികയിൽ വാഗ്​ദാനം നൽകുകയാണെങ്കിൽ ലോക് ​സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന്​ വി.എച്ച്​.പി. പ്രയാഗ്​രാജിൽ കുഭമേളയിൽ പ​െങ്കടുക്കാനെത്ത ിയ വി.എച്ച്​.പി എക്​സിക്യൂട്ടീവ്​ വൈസ്​ പ്രസിഡൻറ്​ അലോക്​ കുമാർ മാധ്യമങ്ങളോട്​ സംസാരിക്കവേയാണ്​ ഇക്കാര്യം പറഞ്ഞത്​.

കോൺഗ്രസ്​ ഞങ്ങൾക്ക്​ മുന്നിൽ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്​. അവർ വാതിലുകൾ തുറക്കാൻ തയാറാ ണെങ്കിൽ, രാമക്ഷേത്രം നിർമിക്കുമെന്ന്​ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെങ്കിൽ, കോൺഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച്​ ആലോചിക്കും - അലോക്​ കുമാർ പറഞ്ഞു.

അലോക്​ കുമാറി​​​​​​െൻറ പ്രസ്​താവന വാർത്തയായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ത​​​​​​െൻറ വാക്കുകൾ വളച്ചൊടിച്ചുവെന്ന്​ പറഞ്ഞ അലോക്​, രാമക്ഷേത്ര നിർമാണത്തിനായി നിയമനിർമാണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നെന്നും വ്യക്​തമാക്കി.

രാമക്ഷേത്ര നിർമാണത്തിനായി പാർലമ​​​​​െൻറിൽ നിയമം രൂപീകരിക്കാൻ ചർച്ചകൾ വരു​േമ്പാൾ പിന്തുണക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാർട്ടികളെ കണ്ടിരുന്നു. അങ്ങ​െന ​െചയ്യുന്നവരോട്​ എന്നും നന്ദിയുള്ളവരായിരിക്കും. അതി​​​​​​െൻറ അർഥം ഏതെങ്കിലും പാർട്ടി​െയ പിന്തുണക്കുമെന്നല്ല. അത്​ ഞങ്ങളുടെ ജോലിയല്ല, ചെയ്യുകയുമില്ല - അലോക്​ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPayodhyacongress manifestomalayalam newsRam Temple Ayodhya
News Summary - If Ram Mandir in Manifesto then, We'll Support You: VHP's Offer to Congress - India News
Next Story