Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ് കുമാർ ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥി ആയേക്കുമെന്ന് തേജസ്വി യാദവ്

text_fields
bookmark_border
Nitish Kumar and Tejashwi Yadav
cancel

ന്യൂഡൽഹി: പ്രതിപ‍ക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കിൽ നിതീഷ് കുമാറിന് ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ കഴിയുന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് തേജസ്വിയുടെ പരാമർശം. നിതീഷ് കുമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി​ച്ചെന്ന് പ്രവർത്തിക്കുന്ന, സൽപേരുള്ള നേതാവാണെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ 'ജങ്കിൾ രാജ്' പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച തേജ്വസി ബി.ജെ.പിയുടെ ആരോപണം കേവലം 'ചെന്നായയുടെ കരച്ചിൽ പോലെ'യാണെന്നും പരിഹസിച്ചു. ബീഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തെ പ്രതിപ‍ക്ഷത്തിന്‍റെ ഐക്യത്തിന് അടിത്തറയിട്ടെന്നും രാജ്യത്തിനുമുമ്പിലുള്ള വലിയ വെല്ലുവിളി മിക്കപാർട്ടികളും തിരിച്ചറിഞ്ഞതായാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് പത്തിനാണ് ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം ബീഹാറിൽ അധികാരത്തിലെത്തിയത്. നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - If Oppn considers, Nitish Kumar maybe 'strong candidate' for PM: Tejashwi Yadav
Next Story