Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരാൾ ബി.ജെ.പിയിലേക്ക്​...

ഒരാൾ ബി.ജെ.പിയിലേക്ക്​ പോയാൽ പത്ത്​ പേർ തിരിച്ചുവരും- മല്ലികാർജുൻ ഖാർഗെ

text_fields
bookmark_border
ഒരാൾ ബി.ജെ.പിയിലേക്ക്​ പോയാൽ പത്ത്​ പേർ തിരിച്ചുവരും- മല്ലികാർജുൻ ഖാർഗെ
cancel

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഒാപറേഷൻ താമര തുടർന്നുകൊണ്ടിരിക്കുകയാണെന് നും അതിനെ കോൺഗ്രസ്​ നേരിടുമെന്നും മുതിർന്ന കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ.

കര്‍ണാടകയിൽ സര്‍ക്കാര ിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബി.ജെ.പി-ആര്‍.എസ്.എസ്​ നേതൃത്വം ശ്രമിക്കുകയാണ്​. തങ്ങളുടെ ക്യാമ്പിൽ നിന്ന്​ ഒരാൾ ബി.ജെ.പിയിലേക്ക്​ പോയാൽ പത്തു പേർ തിരിച്ച്​ കോൺഗ്രസിലേക്ക്​ വരുമെന്നും ഖാര്‍ഗെ പറഞ്ഞു.

2008ൽ ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്​ യെദ്യൂരപ്പയും ഇത്തരത്തിൽ കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിച്ചിട്ടുണ്ട്​. ബി.ജെ.പി ഇത്​ വീണ്ടും ആവർത്തിക്കുകയാണ്​. ചിലരെ പണം കൊടുത്തും​ ചിലരെ പദവികൊടുത്തും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ്​ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക്​ ചേർക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

തങ്ങള്‍ക്കൊപ്പം ചേരുന്നതിന് കോണ്‍ഗ്രസ് എം.എല്‍.എക്ക്​ ബി.ജെ.പി 'സമ്മാനം' വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭരണം ലഭിക്കാത്തതിൽ നിരാശയിലാണ്​ ബി.ജെ.പി. അടുത്ത മാസത്തിന്​ മുമ്പ്​ ഞങ്ങളെ താഴെയിറക്കാനാണ്​ അവർ ശ്രമിക്കുന്നത്​. അവർ സങ്കൽപിക്കാൻ പോലും കഴിയാത്തത്ര തുകയാണ്​ വാഗ്​ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ​പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargeoperation kamala
News Summary - If One Goes From Our Camp, 10 Will Come From There, Says Mallikarjun Kharge-india news
Next Story