രാമക്ഷേത്രം: ഒത്തുതീർപ്പില്ലെങ്കിൽ കോടതി തീരുമാനിക്കെട്ടെയന്ന് സുബ്രമണ്യൻ സ്വാമി
text_fieldsലഖ്നോ: രാമക്ഷേത്ര പ്രശ്നത്തിൽ മുസ്ലിംകൾ ഒത്തുതീർപ്പിനില്ലെങ്കിൽ അയോധ്യയിലെ ഭൂമി തർക്കത്തിൽ കോടതി തീരുമാനമെടുക്കെട്ടെയന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്കുള്ള മറുപടിയായാണ് സ്വാമിയുടെ പ്രതികരണം. ‘‘അനുരഞ്ജനം അവർക്ക് ആവശ്യമിെല്ലങ്കിൽ കോടതിയുണ്ട്. അലഹബാദ് ഹൈകോടതിയിൽ ഞങ്ങൾ നേരത്തെ വിജയിച്ച കേസാണിത്. വിശ്വാസം അനുസരിച്ച്, കുംഭഗോപുരം ഇരുന്ന സ്ഥലത്താണ് ഭഗവാൻ രാമൻ ജനിച്ചതെന്ന് കോടതി വ്യക്തമാക്കിയതാണ്. നിങ്ങൾ ഹിന്ദു-മുസ്ലിം െഎക്യത്തെ കുറിച്ചാണ് പറയുന്നതെങ്കിൽ മസ്ജിദ് എവിടെയും നിർമിക്കാം. എന്നാൽ രാമജന്മ സ്ഥലത്ത് അത് നിർമിക്കാനാവില്ല’’ -മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന സന്ദർശിച്ച ശേഷം ലഖ്നോവിൽ വാർത്തലേഖകേരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് കടുത്ത നിലപാട് സ്വീകരിക്കുന്നവർ മനസ്സിലാക്കണെമന്നും സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.