Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സ്വാധീനമില്ലാത്തവർക്ക്​ രാഷ്​ട്രീയത്തിൽ ഒന്നുമാകാനാവില്ല -വരുൺ ഗാന്ധി

text_fields
bookmark_border
Varun-Gandhi
cancel

ഹൈദരാബാദ്​: സ്വാധീനമുള്ള പിതാക്കൻമാരും പ്രപിതാക്കളും ഇല്ലാത്തവർക്ക്​ രാഷ്​ട്രീയത്തിൽ സ്​ഥാനം നേടാൻ വളരെ ബുദ്ധിമുട്ടാ​െണന്ന്​ ബി.ജെ.പി എം.പി വരുൺ ഗാന്ധി. പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ്​ ചെറുപ്രായത്തിൽ രണ്ടു തവണ തന്നെ ലോക്​സഭാംഗമാക്കിയതെന്നും വരുൺ പറഞ്ഞു. ഉത്തർ പ്രദേശ്​ സുൽത്താൻപുർ എം.പിയായ വരുൺ ഹൈദരാബാദിലെ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു. 

‘‘ഇന്ന്​ ഞാനിവി​െട വന്നിരിക്കുന്നു. എല്ലാവരും എന്നെ കേൾക്കുന്നു. എ​​​​​െൻറ പേരിൽ ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ എനിക്ക്​ ചെറുപ്രായത്തിൽ തന്നെ രണ്ടുതവണ എം.പിയാകാൻ സാധ്യമാകുമായിരുന്നില്ല. നിങ്ങളാരും എ​​​​​െൻറ പ്രസംഗം കേൾക്കാനും ഉണ്ടാകുമായിരുന്നില്ല. സ്വാധീനമുള്ള പിതാക്കൻമാരോ അഭ്യുദയകാംക്ഷികളോ ഇല്ലാത്തതിനാൽ രാഷ്​ട്രീയത്തിൽ എവിടെയും എത്താതെ പോയ കഴിവുള്ള എത്രയോ യുവജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്​. 

സമ്പത്തോ സ്വാധീനമോ ഉള്ള അഭ്യുദയ കാംക്ഷികളില്ലാത്ത, ദരിദ്രരായ  യുവജനങ്ങൾക്ക്​, കഴിവും നേതൃപാടവവും ഉണ്ടെങ്കിലും രാഷ്​ട്രീയത്തിൽ ഒന്നുമാകാൻ സാധിക്കുന്നി​െല്ലന്നതാണ്​ യാഥാർഥ്യം’’- വരുൺ പറഞ്ഞു. 

ബാങ്കുകളിൽ കോടികൾ കട​മുള്ള പണക്കാർ മക്കളു​െട വിവാഹം ആർഭാട പൂർവം നടത്തു​േമ്പാൾ, വർഷങ്ങളായി 25,000 രൂപ തിരിച്ചടക്കാൻ സാധിക്കാതെ 14 ലക്ഷത്തിലേറെ വരുന്ന കർഷകരും സാധാരണക്കാരും ജയിലിലടക്കപ്പെടുകയാണ്​. രാജ്യത്ത്​ ഏകനീതി നടപ്പാകാത്ത കാലത്തോളം ഇന്ത്യ നമ്മുടെ സ്വപ്​നങ്ങളിലേതു പോലെയാകില്ല. ഇപ്പോഴും ജനങ്ങൾക്കിടയിൽ ധാരാളം അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്​.  60 ശതമാനത്തോളം വരുന്ന രാജ്യത്തി​​​​​െൻറ സമ്പത്ത്​ നിയന്ത്രിക്കുന്നത്​ ഒരു ശതമാനം മാത്രം വരുന്ന ജനങ്ങളാണെന്നും വരുൺ ഗാന്ധി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpvarun gandhigandhimalayalam newsGodfatherPolitics
News Summary - If My Name Haven't Gandhi, I can't Become MP Says Varun Gandhi - India News
Next Story