Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മോദിയുണ്ടെങ്കിൽ...

'മോദിയുണ്ടെങ്കിൽ എല്ലാം സാധിക്കും'; ജി.ഡി.പി താഴ്​ന്നനിലയിലെത്തുമെന്ന മുന്നറിയിപ്പ്​ ചൂണ്ടിക്കാട്ടി രാഹുൽ

text_fields
bookmark_border
മോദിയുണ്ടെങ്കിൽ എല്ലാം സാധിക്കും; ജി.ഡി.പി താഴ്​ന്നനിലയിലെത്തുമെന്ന മുന്നറിയിപ്പ്​ ചൂണ്ടിക്കാട്ടി രാഹുൽ
cancel

ന്യൂഡല്‍ഹി: രാജ്യത്തെ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. 'മോദി ഇവിടെയുണ്ടെങ്കിൽ എല്ലാം സാധിക്കും' -കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ ജി.ഡി.പി ഏറ്റവും താഴ്​ന്നനിലയിൽ എത്തുമെന്ന റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചു.

ഇന്ത്യയിൽ ജി.ഡി.പി റെക്കോർഡ്​ താഴ്​ച്ചയിലെത്തുമെന്ന എൻ.ആർ നാരായണ മൂർത്തിയുടെ പ്രസ്​താവന ഉൾപ്പെട്ട റിപ്പോർട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.

'മോദിയു​െണ്ടങ്കിൽ എല്ലാം സാധ്യമാകും' എന്നത്​ 2019-ലെ ലോക്‌സഭാ തെതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുദ്രാവാക്യമായിരുന്നു. ഇതാണ്​ രാഹുൽ മോദിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്​.

ഇന്ത്യയുടെ ജി.ഡി.പി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയുമെന്നും 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ ജി.ഡി.പിയില്‍ എത്തിച്ചേരാമെന്നുമാണ്​ നാരായണ മൂർത്തി ചൂണ്ടിക്കാട്ടിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGDPNarayana MurthyIndia NewsRahul Gandhi
Next Story