Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​പാൽ ഉണ്ടെങ്കിൽ...

ലോക്​പാൽ ഉണ്ടെങ്കിൽ മോദി ഒന്നാം പ്രതി –കോൺഗ്രസ്

text_fields
bookmark_border
ലോക്​പാൽ ഉണ്ടെങ്കിൽ മോദി  ഒന്നാം പ്രതി –കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ത​ട​യു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​ർ​ഗ​മാ​യി ക​രു​തു​ന്ന ലോ​ക്​​പാ​ൽ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നി​രു​ന്നെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​​ലെ ഒ ​ന്നാം പ്ര​തി​​യാ​യി മാ​റി​യേ​നെ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എം. ​വീ​ര​പ്പ മൊ​യ്​​ലി. റ​ഫാ​ൽ ഇ​ട​പാ​ടി​ ൽ ആ​രെ​ങ്കി​ലും കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ൽ അ​തു പ്ര​ധാ​ന​മ​ന്ത്രി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്​​സ​ഭ​യി​ലെ ഇ​ട​ക്കാ​ല ബ​ജ​റ്റ്​ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വീ​ര​പ്പ മൊ​യ്​​ലി. റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പാ​ർ​ല​മ​​െൻറി​​​െൻറ ഇ​രു​സ​ഭ​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​പ്പോ​ലെ തി​ങ്ക​ളാ​ഴ്​​ച​യും വ​ലി​യ ഒ​ച്ച​പ്പാ​ടാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ ന​രേ​ന്ദ്ര മോ​ദി​ക്ക്​ ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യു​മെ​ങ്കി​ലും, വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ളി​ൽ അ​തി​നു സാ​ധി​ക്കി​ല്ലെ​ന്ന്​ മൊ​യ്​​ലി പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ടാ​ണ്​ ലോ​ക്​​പാ​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​തെ​ന്ന്​ ഇ​പ്പോ​ൾ വ്യ​ക്​​ത​മാ​യി. ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ കു​ടു​ങ്ങി​യേ​നെ. കു​റ്റ​ബോ​ധ​മു​ള്ള സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട്​ വേ​ട്ട​യാ​ടു​ന്ന​താ​ണ്​ ഇ​പ്പോ​ഴത്തെ കാ​ഴ്​​ച. 56 ഇ​ഞ്ച്​ നെ​ഞ്ച​ള​വു​ള്ള​വ​രു​ടെ വി​ശാ​ല​മാ​യ തോ​ളി​ന്​ അ​ഴി​മ​തി​ക്കെ​തി​രാ​യ വെ​ടി​യു​ണ്ട താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മൊ​യ്​​ലി പ​റ​ഞ്ഞു.

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല​ു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​പ്രീം​കോ​ട​തി റ​ഫാ​ൽ കേ​സി​ലെ ഉ​ത്ത​ര​വ്​ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു. പ​ല വി​വ​ര​ങ്ങ​ളും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ മ​റ​ച്ചു​വെ​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്​​ത​തെ​ന്ന്​ തെ​ളി​ഞ്ഞു. ബാ​ങ്ക്​ ഗാ​ര​ൻ​റി​യി​ല്ല, അ​ഴി​മ​തി​വി​രു​ദ്ധ വ്യ​വ​സ്​​ഥ നീ​ക്കി, എ​സ്​​ക്രോ അ​ക്കൗ​ണ്ടി​ല്ല തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ പു​തു​താ​യി ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്നു. റ​ഫാ​ൽ ഇ​ട​പാ​ട്​ പ​രി​ശോ​ധി​ച്ച സി.​എ.​ജി​ക്കു​പോ​ലും ഇ​തി​ൽ വ്യ​ക്​​ത​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്ന്​ തെ​ളി​ഞ്ഞു​വെ​ന്നും സി.​പി.​എം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modilokpalveerappa moily
News Summary - If Lokpal implemented, PM Narendra Modi would be accused number one: Congress leader Veerappa Moily
Next Story