Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

‘കാപികോ’പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി-സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി​യി​ലെ അ​ന​ധി​കൃ​ത റി​സോ​ർ​ട്ട് ‘കാ​പി​കോ’ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍കി. കാ​പി​കോ റി​സോ​ര്‍ട്ടി​ലെ 54 കോ​ട്ടേ​ജു​ക​ൾ പൂ​ര്‍ണ​മാ​യും പൊ​ളി​ച്ചു​വെ​ന്നും പ്ര​ധാ​ന കെ​ട്ടി​ടം മാ​ത്ര​മാ​ണ് ഇ​നി പൊ​ളി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി സം​സ്ഥാ​ന സ്റ്റാ​ൻ​ഡി​ങ് കോ​ണ്‍സ​ല്‍ സി.​കെ. ശ​ശി അ​റി​യി​ച്ച​പ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ആ​വ​ർ​ത്തി​ച്ച​ത്.

എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി​യേ മ​തി​യാ​കൂ​വെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, സു​ധാ​ന്‍ഷു ധു​ലി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് പ​റ​ഞ്ഞു. ഉ​ത്ത​ര​വ് പൂ​ര്‍ണ​മാ​യി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു പ​റ​ഞ്ഞ്, കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ത്ത ചീ​ഫ്‌ സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ടു​ത്ത സ​ത്യ​വാ​ങ്മൂ​ലം ചീ​ഫ് സെ​ക്ര​ട്ട​റി വെ​ള്ളി​യാ​ഴ്ച സ​മ​ർ​പ്പി​ക്കും.

ശാ​സ്ത്രീ​യ, പാ​രി​സ്ഥി​തി​ക പ​ഠ​ന​മി​ല്ലാ​തെ റി​സോ​ര്‍ട്ട് പൊ​ളി​ക്കു​ന്ന​ത് വേ​മ്പ​നാ​ട് കാ​യ​ലി​ലെ സ​സ്യ​ജാ​ല​ങ്ങ​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ർ ബോ​ധി​പ്പി​ച്ച​​പ്പോ​ൾ, റി​സോ​ര്‍ട്ട് പൊ​ളി​ക്കു​മ്പോ​ള്‍ പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court of India
News Summary - If Kapiko is not demolished Action against Chief Secretary -Supreme Court
Next Story