കൂടുതൽ വൈൻ നൽകിയില്ല; എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ രോഷപ്രകടനം
text_fieldsമുംബൈ: കുടുതൽ വൈൻ ആവശ്യപ്പെട്ടിട്ട് നൽകാതായതോടെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരി തട്ടിക്കയറി. െഎറിഷ് യുവതിയാണ് മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് മദ്യലഹരിയിൽ വിമാനത്തിലെ ജീവനക്കാർക്കു നേരെ രോഷപ്രകടനം നടത്തിയത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
യുവതി കയർത്തു സംസാരിക്കുന്നതിെൻറ ദൃശ്യം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലാരോ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണെന്നും റോഹിങ്ക്യകൾക്കു വേണ്ടിയും ഏഷ്യക്കാർക്കു വേണ്ടിയും പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നവളാണെന്നും അവകാശപ്പെട്ട് കയർത്തു സംസാരിക്കുന്നതിനിടെ പലവട്ടം അശ്ലീല പദങ്ങൾ ഉപയോഗിച്ചുെകാണ്ടിരിക്കുകയും െചയ്യുന്നുണ്ടായിരുന്നു.
എയർ ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് താൻ ആളുകളോട് ആവശ്യപ്പെടുമെന്നും അവർ പറയുന്നുണ്ട്. എന്നാൽ വിമാനത്തിലെ ജീവനക്കാർ ശാന്തമായാണ് അവരോട് പ്രതികരിച്ചത്. യുവതി കൂടിയ അളവിൽ മദ്യപിച്ചിരുന്നെന്നും അതിനാലാണ് വീണ്ടും വൈൻ നൽകാൻ തയ്യാറാവാതിരുന്നതെന്നും വിമാനത്തിെല ജീവനക്കാർ വ്യക്തമാക്കി.