Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതിക്ക്​ വേണ്ടി...

നീതിക്ക്​ വേണ്ടി പോരാടുന്നത്​ കുറ്റമെങ്കിൽ ഞാൻ കുറ്റവാളിയാണ് -രാഹുൽ ഗാന്ധി​

text_fields
bookmark_border
നീതിക്ക്​ വേണ്ടി പോരാടുന്നത്​ കുറ്റമെങ്കിൽ ഞാൻ കുറ്റവാളിയാണ് -രാഹുൽ ഗാന്ധി​
cancel

ന്യൂഡൽഹി: ശ്​മശാനത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തെ സന്ദർശിച്ച് ചിത്രം പങ്കുവെച്ചതിന്​ തന്‍റെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ച ട്വിറ്റർ നടപടിക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ബലാത്സംഗ ഇരയുടെ​ നീതിക്ക്​ വേണ്ടി പോരാടുന്നത്​ കുറ്റകൃത്യമാണെങ്കിൽ താൻ കുറ്റവാളിയാണെന്ന്​ രാഹുൽ ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

''അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത്​ ഒരു കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്​. ബലാത്സംഗ ഇരയുടെ​ നീതിക്ക്​ വേണ്ടി പോരാടുന്നത്​ കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്​, അവർക്ക്​ നമ്മെ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമിൽ തടയാൻ കഴിഞ്ഞേക്കാം; എന്നാൽ, ജനങ്ങൾക്ക്​ വേണ്ടി ശബ്​ദിക്കുന്നതിൽനിന്ന്​ തടയാൻ ഒരിക്കലുമാകില്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും നീതിയുടെയും സന്ദേശം സാർവത്രികമാണ്​. 130 കോടി ഇന്ത്യക്കാർ നിശ്ശബ്​ദരാക്കാനാകില്ല'' -രാഹുൽ ഇൻസ്റ്റ പോസ്റ്റിൽ പറഞ്ഞു.

രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചതിനാൽ, അദ്ദേഹ​ത്തിന്‍റെ കുറിപ്പ്​ ​യൂത്ത്​ കോൺഗ്രസ്​ ദേശീയ പ്രസിഡന്‍റ്​ ബി.വി. ശ്രീനിവാസ്​ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തു. രാഹുലിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്​ നേരത്തെ ശ്രീനിവാസ്​ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ്​, യൂത്ത്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും തങ്ങളുടെ ട്വിറ്റർ ഡിസ്​പ്ലെ നെയിം 'രാഹുൽ ഗാന്ധി' എന്നാക്കി മാറ്റിയിരുന്നു.


രാഹുൽ ഗാന്ധിക്ക്​ പുറമെ മാധ്യമവിഭാഗം തലവൻ രൺദീപ്​ സു​ർജേവാല, എ.ഐ.സി.സി ജനറൽ ​െ​സക്രട്ടറിയും മുൻ മന്ത്രിയുമായ അജയ്​ മാക്കൻ, കെ.സി. വേണുഗോപാൽ, ലോക്​സഭ വിപ്പ്​ മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്​, മഹിള കോൺഗ്രസ്​ പ്രസിഡന്‍റ്​ സുഷ്​മിത ദേവ്​ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്​.

പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ പൂട്ടിയതിനെതിരെ കേന്ദ്രസർക്കാറിന​ും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്​ പ്രതികരണം. 'മോദിജി, നിങ്ങൾക്ക്​ എന്തൊരു പേടിയാണ്​. സത്യം, അഹിംസ, ജനങ്ങളുടെ ഇച്ഛാശക്തി എന്നിവ ഉൾക്കൊണ്ട്​ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ്​ പോരാടി. അപ്പോൾ ഞങ്ങൾ വിജയിച്ചു, വീണ്ടും വിജയിക്കും' എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ കുറിപ്പ്​.

കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്​ പുറമെ മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഉൾപ്പെടെ 5000 ​േത്താളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക്​ ചെയ്​തതായി കോൺഗ്രസ്​ സാമൂഹിക മാധ്യമ വിഭാഗം തലവൻ രോഹൻ ഗുപ്​ത പറഞ്ഞു. കേന്ദ്രസർക്കാറിൽനിന്നുള്ള സമ്മർദ്ദത്തിന്‍റെ ഭാഗമാണ്​ ട്വിറ്ററിന്‍റെ നടപടിയെന്നും അദ്ദേഹം കുറിച്ചു. 'കേന്ദ്രസർക്കാറിന്‍റെ സമ്മർദ്ദത്തിന്‍റെ ഭാഗമായാണ്​ ട്വിറ്ററിന്‍റെ പ്രവർത്തനം. പട്ടിക ജാതിയുടെ ദേശീയ കമീഷന്‍റെ ട്വിറ്റർ അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കുവെച്ചെങ്കിലും അവ നീക്കം ചെയ്​തിട്ടില്ല' -ഗുപ്​ത പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ താൽകാലികമായി മരവിപ്പിച്ചതിന്​ പിന്നാലെയാണ്​ പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ്​ അക്കൗണ്ടുകളും പൂട്ടിയത്​. ദേശീയ ശിശു സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterJusticeForDelhiCanttGirlRahul Gandhi
News Summary - If fighting for justice for a rape and murder victim is a crime, then I am guilty -says rahul gandhi
Next Story