മോദി രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു; അർഹരായവർക്കെല്ലാം വാക്സിൻ ലഭ്യമാക്കുമെന്നും പ്രതികരണം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. പ്രധാനമന്ത്രി തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് തടയാനുള്ള മാർഗങ്ങളിലൊന്നാണ് വാക്സിനേഷൻ. നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ വാക്സിൻ ലഭിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വാക്സിൻ ലഭിക്കാനായി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വെബ്സൈറ്റിന്റെ ലിങ്കും മോദി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വാക്സിൻ നൽകണമെന്ന ആവശ്യവും ശക്തമാവുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

