ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കും; കേന്ദ്രത്തിന് കർഷകരുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാറിന് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ്. കർഷകരും കേന്ദ്രവുമായുള്ള മൂന്നാംവട്ട ചർച്ച ഇന്ന് നടക്കുകയാണ്. ഡൽഹി ചലോ പ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യവ്യാപക പിന്തുണ ലഭിക്കുന്നത് കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
40 കർഷകരാണ് കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്കായി വിഗ്യാൻ ഭവനിലെത്തിയത്. ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കർഷക നേതാവ് രാകേഷ് ടികാത് പറഞ്ഞു.

ചർച്ചക്ക് പോസിറ്റീവ് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി തോമർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

