Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ഡി.പിയെ തകർക്കാൻ...

പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ അപകടകരമായ പ്രത്യാഘാതമെന്ന്​ മെഹബൂബ

text_fields
bookmark_border
പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ അപകടകരമായ പ്രത്യാഘാതമെന്ന്​ മെഹബൂബ
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ സഖ്യത്തിൽ നിന്നും പിൻമാറിയ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്​ പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തി. പി.ഡി.പിയെ തകർക്കാനാണ്​ ബി.ജെ.പിയുടെ ശ്രമമെങ്കിൽ അതി​​​​െൻറ പരിണിത ഫലം അപകടകരമാകുമെന്ന്​ മെഹബൂബ താക്കീത്​ ചെയ്​തു. പി.ഡി.പിയിൽ  ഭിന്നത ഉണ്ടാക്കാനും ഇടപെടൽ നടത്താനുമാണ്​ കേന്ദ്രസർക്കാർ ശ്രമമെങ്കിൽ അതി​​​​െൻറ അനന്തരഫലം  ആപത്ക​രമാകും.  കശ്​മീരിൽ വിഘടനവാദികളായ സലാഹുദ്ദീനും യാസിൻ മാലികും ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുകയണെന്നും മെഹബൂബ പറഞ്ഞു.  ഇന്ത്യൻ ജനാധിപത്യത്തിൽ കശ്​മീരി​ലെ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കരുതെന്നും അവർ താക്കീത് ചെയ്​തു.

ഗവർണർ ഭരണം തുടരുന്ന കശ്​മീരിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. സഖ്യം പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്​ ബി.ജെ.പി നിരത്തിയത്​. 

 പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന്​ പറഞ്ഞാണ്​ മെഹബൂബ കേന്ദ്രസർക്കാറിനെ ഭീഷണിപ്പെടുത്തുന്നത്​. എന്നാൽ അവരുടെ ഭരണത്തിനു കീഴിൽ തന്നെ കശ്​മീരിൽ വീണ്ടും വിഘടനവാദികൾ വളർന്നുവന്നത്​ മെഹബൂബ മുഫ്​തി മറന്നുവെന്ന്​ നാഷണൽ കോൺഫനറൻസ്​ നേതാവ്​ ഒമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpmehbooba muftiDangerousOutcomeBJP
News Summary - If Delhi Tries To Break PDP, Outcome Will Be Dangerous- Mehbooba Mufti
Next Story