Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേപ്പാളിൽ ചൈന...

നേപ്പാളിൽ ചൈന അണക്കെട്ട്​ നിർമിച്ചാൽ ഇന്ത്യ വൈദ്യുതി വാങ്ങില്ല

text_fields
bookmark_border
നേപ്പാളിൽ ചൈന അണക്കെട്ട്​ നിർമിച്ചാൽ ഇന്ത്യ വൈദ്യുതി വാങ്ങില്ല
cancel

ന്യൂഡൽഹി: നേപ്പാളിലുള്ള സ്വാധീനം സംബന്ധിച്ച്​ ഇന്ത്യ-ചൈന തർക്കും മുറുകുന്നതിനിടെ  നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒാലി ഇന്ന്​ ഇന്ത്യ സന്ദർശിക്കും. മൂന്നു ദിവസത്തെ സന്ദർശനത്തിന്​ ഇന്ത്യയിലെത്തുന്ന കെ.പി ഒലിയോട്​ നേപ്പാൾ അണക്കെട്ട്​ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാട്​ വ്യക്​തമാക്കും. അണക്കെട്ട്​ നിർമാണത്തിന്​ ചൈനയെ പങ്കാളിയാക്കാനാണ്​ നേപ്പാളി​​​െൻറ തീരുമാനം. 

നേപ്പാളിന്​ താത്​പര്യമുള്ളവരെ കൊണ്ട്​ അണക്കെട്ട്​ നിർമിപ്പിക്കാം. എന്നാൽ നേപ്പാളിൽ നിന്ന്​ ഇന്ത്യ ​ൈവദ്യുതി വാങ്ങില്ലെന്ന്​ മോദി ഒലിയെ അറിയിക്കുമെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ വ്യക്​തമാക്കിയതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

നേപ്പാൾ നിർമിക്കുന്ന വൈദ്യുതിയുടെ വലിയൊരു പങ്ക്​ വാങ്ങുന്നത്​ ഇന്ത്യയാണ്​. എന്നാൽ നേപ്പാളിൽ പെട്രോളിയത്തിൽ നിന്നാണ്​ ​ൈവദ്യുതി ഉത്​പാദിപ്പിക്കുന്നത്​. ഇതിനുള്ള ചെലവ്​ വളരെ വർധിച്ചതിനാൽ ജല​െവെദ്യുത പദ്ധതികളിലേക്ക്​ തിരിയാനാണ്​ ഇ​േപ്പാൾ ശ്രമിക്കുന്നത്​. 

ബുദ്ധി ഗന്ധകി ജലവൈദ്യുത പദ്ധതിയാണ്​ ​ചൈനക്ക്​ നൽകിയത്​. നേരത്തെ, പ്രചണ്ഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ പദ്ധതി നിർമാണം ചൈനക്ക്​ നൽകിയിരുന്നു. പിന്നീട്​ വന്ന ഷേർ ബഹദൂർ ദൗബ പദ്ധതി റദ്ദാക്കി. ദൗബ പദ്ധതി റദ്ദാക്കിയത്​ ഇന്ത്യയുടെ സമ്മർദം മൂലമാണെന്ന്​ വാർത്തകളുണ്ടായിരുന്നു. പിന്നീട്​ ഒലി നേതൃത്വം ഏറ്റെടുത്തതോടെയാണ്​ പദ്ധതി ​ൈചനക്ക്​ തന്നെ കൈമാറാൻ തീരുമാനിച്ചത്​. 

അതേസമയം, കിഴക്കൻ നേപ്പാളിലെ സങ്ഖുവസഭ ജില്ലയിലെ 900 മെഗാവാട്ട് അരുൺ–മൂന്ന് ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദിയും ഒലിയും ഇന്നു ന്യൂഡൽഹിയിൽ നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanepaldammalayalam newsHydro Electric ProjectsKP Oli
News Summary - If China builds your dams, India won’t buy energy: Modi to Oli - India news
Next Story