നേപ്പാളിൽ ചൈന അണക്കെട്ട് നിർമിച്ചാൽ ഇന്ത്യ വൈദ്യുതി വാങ്ങില്ല
text_fieldsന്യൂഡൽഹി: നേപ്പാളിലുള്ള സ്വാധീനം സംബന്ധിച്ച് ഇന്ത്യ-ചൈന തർക്കും മുറുകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒാലി ഇന്ന് ഇന്ത്യ സന്ദർശിക്കും. മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന കെ.പി ഒലിയോട് നേപ്പാൾ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും. അണക്കെട്ട് നിർമാണത്തിന് ചൈനയെ പങ്കാളിയാക്കാനാണ് നേപ്പാളിെൻറ തീരുമാനം.
നേപ്പാളിന് താത്പര്യമുള്ളവരെ കൊണ്ട് അണക്കെട്ട് നിർമിപ്പിക്കാം. എന്നാൽ നേപ്പാളിൽ നിന്ന് ഇന്ത്യ ൈവദ്യുതി വാങ്ങില്ലെന്ന് മോദി ഒലിയെ അറിയിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നേപ്പാൾ നിർമിക്കുന്ന വൈദ്യുതിയുടെ വലിയൊരു പങ്ക് വാങ്ങുന്നത് ഇന്ത്യയാണ്. എന്നാൽ നേപ്പാളിൽ പെട്രോളിയത്തിൽ നിന്നാണ് ൈവദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിനുള്ള ചെലവ് വളരെ വർധിച്ചതിനാൽ ജലെവെദ്യുത പദ്ധതികളിലേക്ക് തിരിയാനാണ് ഇേപ്പാൾ ശ്രമിക്കുന്നത്.
ബുദ്ധി ഗന്ധകി ജലവൈദ്യുത പദ്ധതിയാണ് ചൈനക്ക് നൽകിയത്. നേരത്തെ, പ്രചണ്ഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ പദ്ധതി നിർമാണം ചൈനക്ക് നൽകിയിരുന്നു. പിന്നീട് വന്ന ഷേർ ബഹദൂർ ദൗബ പദ്ധതി റദ്ദാക്കി. ദൗബ പദ്ധതി റദ്ദാക്കിയത് ഇന്ത്യയുടെ സമ്മർദം മൂലമാണെന്ന് വാർത്തകളുണ്ടായിരുന്നു. പിന്നീട് ഒലി നേതൃത്വം ഏറ്റെടുത്തതോടെയാണ് പദ്ധതി ൈചനക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.
അതേസമയം, കിഴക്കൻ നേപ്പാളിലെ സങ്ഖുവസഭ ജില്ലയിലെ 900 മെഗാവാട്ട് അരുൺ–മൂന്ന് ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദിയും ഒലിയും ഇന്നു ന്യൂഡൽഹിയിൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
