
യു.പിയിൽ വീണ്ടും വാക്സിൻ രാഷ്ട്രീയം; ബി.എസ്.പി അധികാരത്തിലെത്തിയാൽ വാക്സിൻ സൗജന്യമായി നൽകും
text_fieldsലഖ്നോ: നിയമസഭ െതരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ ഉത്തർ പ്രദേശിൽ സജീവമായി വാക്സിൻ രാഷ്ട്രീയം. അടുത്ത വർഷം ബഹുജൻ സമാജ് പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.
'ഉത്തർപ്രദേശിൽ ബി.എസ്.പി അടുത്ത വർഷം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, എല്ലാവർക്കും സൗജന്യമായി കോവിഡ് 19 വാക്സിൻ ലഭ്യമാക്കും' -മായാവതി പറഞ്ഞു.
ജനുവരി 16 മുതൽ വാക്സിൻ വിതരണം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത മായാവതി കേന്ദ്രവും സംസ്ഥാന സർക്കാറും കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം കേന്ദ്ര, സംസ്ഥാന സർകാറുകൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു -മായാവതി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
